follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ് ; ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കണം

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 10/01/2017

ന്യൂഡല്‍ഹി : കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കേണ്ടത്. കീടനാശിനി കമ്പനികളില്‍നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാം. തുക കമ്പനി നല്‍കിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.



ഇരകള്‍ക്ക് ആജീവനാന്ത ആരോഗ്യ പരിരക്ഷ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കമ്പനികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോവണമെന്നും നിര്‍ദേശിച്ചു. ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+