follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ തിരിച്ചടികളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് ഊര്‍ജിത് പട്ടേല്‍

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 17/02/2017

ന്യൂഡല്‍ഹി : സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ തിരിച്ചടികളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നോട്ട് പിന്‍വലിക്കല്‍ കാരണം സമ്പദ്‌വ്യവ്ഥയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മാറി ദീര്‍ഘകാലത്തേക്ക് സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വ് ഉണ്ടാകുമെന്ന് ഊര്‍ജിത് പട്ടേല്‍.



നോട്ട് പിന്‍വലിക്കലിന്റെ ഫലമായി ഉണ്ടായ ഗുണങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കും. ഈ തീരുമാനം കഴിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി മൂലധനം അമേരിക്കന്‍ വിപണികളിലേക്ക് ഒഴുകിയിട്ടുണ്ട് . അമേരിക്കയിലെ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രശ്‌നങ്ങളും ഇതിന് കാരണമായി എന്നും പട്ടേല്‍ പറഞ്ഞു.

അമേരിക്കന്‍ വ്യവസായത്തെ സംരക്ഷിക്കുന്ന ട്രംപിന്റെ നയം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാവും. എന്നാല്‍ ഇതില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇളവ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വ്യവസായ സംരഭങ്ങളില്‍ വലിയൊരു ശതമാനവും ഏഷ്യന്‍ രാജ്യങ്ങളുമായിട്ടാണ്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 2017ല്‍ ഉയരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം രൂപയുടെ വിനിമയ മൂല്യം താഴ്ന്നിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+