follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി തുടങ്ങിയ സമയം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്നത് രഘുറാം രാജന്‍ ; പക്ഷേ നോട്ടിലെ ഒപ്പ് ഊര്‍ജിത് പട്ടേലിന്റെതും ; അധികാരത്തിലേറും മുന്‍പ് 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് വന്നതെങ്ങനെ..? ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഇല്ലാതെ ആര്‍ബിഐ !

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 17/02/2017

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഗവര്‍ണറായി അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്. ആഗസ്റ്റ് 22നാണ് റിസര്‍വ് ബാങ്ക് പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി തുടങ്ങിയത്. ആ സമയം രഘുറാം രാജനായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. സെപ്തംബര്‍ നാലിനാണ് പുതിയ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കുന്നത്. അങ്ങനെയെങ്കില്‍ 2000 രൂപ നോട്ടുകളില്‍ വരേണ്ടിയിരുന്നത് അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായ രഘുറാം രാജന്റെ ഒപ്പായിരുന്നു.



ഈ വിഷയത്തില്‍ വ്യക്തത വരുത്താന്‍ റിസര്‍വ് ബാങ്കിന് പലരും അയച്ച മെയിലുകള്‍ക്ക് ഇതുവരെയായിട്ടും ബാങ്ക് മറുപടി നല്‍കിട്ടിയില്ല. 2000 രൂപ നോട്ടുകള്‍ അച്ചടിക്കാനുള്ള നടപടികള്‍ ജൂണില്‍ തന്നെ ആരംഭിച്ചതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. അച്ചടി തുടങ്ങി ആഴ്ചകള്‍ക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ചുമതല ഏറ്റെടുത്തത്.

പുതിയ 500 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത് നവംബര്‍ 23നാണ്. നോട്ട് പിന്‍വലിക്കല്‍ കാരണമുണ്ടായ കറന്‍സി ക്ഷാമത്തിന് ഒരു പരിധി വരെ കാരണം 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ വൈകിയതാണ്. 2000 രൂപ നോട്ടുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+