follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ചണ്ഡീഗഡില്‍ പഠിക്കുന്ന സഹോദരിക്ക് ഭീകര ഭീഷണി ;സുരക്ഷയുടെ ഭാഗമായി ഹോസ്റ്റല്‍ സൗകര്യം നല്‍കണമെന്ന് ബിഎസ്എഫ് കമാന്‍ഡന്റ് ആവശ്യപ്പെട്ടുവെന്ന് കേന്ദ്രം ;അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് കുടുംബം ; കേന്ദ്ര സന്ദേശം വിവാദത്തിലേക്ക്‌

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 17/05/2017

ന്യൂഡല്‍ഹി : ചണ്ഡീഗഡില്‍ പഠിക്കുന്ന സഹോദരിക്ക് ഭീകര ഭീഷണിയുണ്ടെന്നും അതിനാല്‍ സുരക്ഷയുടെ ഭാഗമായി ഹോസ്റ്റല്‍ സൗകര്യം നല്‍കണമെന്നും കശ്മീരുകാരനായ ബിഎസ്എഫ് കമാന്‍ഡന്റ് ആവശ്യപ്പെട്ടുവെന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ സന്ദേശം വിവാദമായി. എന്നാല്‍, ബിഎസ്എഫ് കമാന്‍ഡന്റും കുടുംബവും ഭീകരരുടെ ഭീഷണിയെന്ന വാദം നിഷേധിച്ചു. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നും ഇതു സംബന്ധിച്ചു വന്ന നാല് ട്വീറ്റുകളാണ് കുഴപ്പം സൃഷ്ടിച്ചത്.



സൈനികന്റെ സഹോദരി ഉള്‍പ്പെടുന്ന അവസാനവര്‍ഷ വിദ്യാര്‍ഥിനികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടതും ഇതില്‍ വനിതാ മന്ത്രാലയം അമിതാവേശം കാണിച്ചതുമാണ് സംഭവങ്ങള്‍ക്കു കാരണമായത്.

രാജ്യത്തെ കാക്കുന്ന സൈനികരുടെ കുടുംബത്തെ സംരക്ഷിക്കുകയെന്നത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കടമയാണെന്നു പറഞ്ഞാണ് ആദ്യ ട്വീറ്റ് വന്നത്. നബീല്‍ അഹമ്മദ് വാനിയെന്ന ബിഎസ്എഫ് കമാന്‍ഡന്റിന്റെ എന്‍ജിനിയറിങ്ങിന് പഠിക്കുന്ന സഹോദരിക്ക് ഭീകരരുടെ ഭീഷണിയുണ്ടെന്നും അതിനാല്‍ ഹോസ്റ്റല്‍ സൗകര്യം നല്‍കണമെന്നും സൈനികന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു ട്വീറ്റ്.

വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിഷയത്തില്‍ ഉടന്‍ ഇടപെടുകയും കോളജ് അധികൃതരുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന്, സൈനികന്റെ സഹോദരിയെ ഹോസ്റ്റലില്‍ കഴിയാന്‍ അനുവദിച്ചുവെന്ന് വനിത ശിശുക്ഷേമ മന്ത്രാലയം പിന്നീടു പോസ്റ്റ് ചെയ്ത ട്വീറ്റില്‍ കുറിച്ചു.

‘മന്ത്രാലയം പറയുന്നതുപോലെ സഹോദരിക്ക് ഭീകരരുടെ ഭീഷണിയില്ല. കശ്മീരിലെ ഉദ്ദംപൂരില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള ലാട്ടി എന്ന സ്ഥലത്താണ് കുടുംബം താമസിക്കുന്നത്. 2016ലെ ബിഎസ്എഫ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം നേടിയയാളാണ് ഞാന്‍. ഇപ്പോള്‍ പരിശീലന കാലയളവിലാണ്.

സഹോദരിക്ക് ഭീഷണിയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം വ്യാജമാണ്. ഭീകരരില്‍ നിന്നും ഒരിക്കലും അത്തരത്തില്‍ ഭീഷണി ഉണ്ടായിട്ടില്ല. എന്നാല്‍, സഹോദരിയുടെ ഹോസ്റ്റല്‍ പ്രശ്‌നം മന്ത്രാലയത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. തന്റെ സഹോദരി ഉള്‍പ്പെടെ അവസാന വര്‍ഷ വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര മന്ത്രിയോട് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. അതിന് അവര്‍ പരിഹാരം കാണുകയും ചെയ്തു’-നബീല്‍ അഹമ്മദ് പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+