follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

‘ജമ്മു കശ്മീരില്‍ എവിടെയാണെങ്കിലും അവരെ കണ്ടെത്തി ആക്രമിക്കണം’ ; ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 18/05/2017

ശ്രീനഗര്‍ : ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജമ്മു കശ്മീരില്‍ എവിടെയാണെങ്കിലും അവരെ കണ്ടെത്തി ആക്രമിക്കണമെന്ന് സുരക്ഷാ സേനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നിയന്ത്രണരേഖയ്ക്ക് സമീപവും രാജ്യാന്തര അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കണം.



പാകിസ്താന്റെ ഭാഗത്തുനിന്ന് എപ്പോള്‍ വേണമെങ്കിലും നുഴഞ്ഞുകയറ്റ ശ്രമമുണ്ടാക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അതിര്‍ത്തിയിലുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കണമെന്ന് നേരത്തെ ബിഎസ്എഫിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, ഭീകരരെ നേരിടുന്നതിനിടെ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതെ നോക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്തുന്നതിനെത്തിയ മന്ത്രി ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനികപോസ്റ്റുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+