follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ചൈനയെ നേരിടാനുള്ള ആയുധശേഷിയും ആള്‍ബലവും ഇന്ത്യയ്ക്കുണ്ടെന്ന് പ്രതിരോധ മന്ത്രി

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 12/08/2017

ന്യൂഡല്‍ഹി : ചൈനയെ നേരിടാനുള്ള ആയുധശേഷിയും ആള്‍ബലവും ഇന്ത്യയ്ക്കുണ്ടെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ തക്ക ആയുധശേഷിയും ആള്‍ബലവും ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്ന് ലോക്‌സഭയില്‍ കെ.സി. വേണുഗോപാലിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ പക്കലുള്ള ആയുധ പ്രതിരോധ സംവിധാനങ്ങള്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമാണെന്നും മന്ത്രി വ്യക്തമാക്കി.



കേരളത്തില്‍ എ1 വിഭാഗത്തില്‍ പെട്ട നാലു റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം കമ്മിഷന്‍ ചെയ്തു കഴിഞ്ഞതായും എ, ബി വിഭാഗത്തില്‍ പെട്ട 24 സ്റ്റേഷനുകളില്‍ കൂടി 2020 മാര്‍ച്ചിനകം വൈ ഫൈ ഒരുക്കുമെന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ രാജ്യസഭയില്‍ എം.പി. വീരേന്ദ്ര കുമാറിനു മറുപടി നല്‍കി.

എ1 വിഭാഗത്തില്‍ പെട്ട തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംക്ഷന്‍, തൃശൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് വൈ ഫൈ സംവിധാനം കമ്മിഷന്‍ ചെയ്തത്. എ, ബി വിഭാഗത്തില്‍ പെടുന്ന കൊല്ലം ജംക്ഷന്‍, ആലപ്പുഴ, ആലുവ, ചെങ്ങന്നൂര്‍, എറണാകുളം ടൗണ്‍, കാഞ്ഞങ്ങാട്, കണ്ണൂര്‍, കാസര്‍കോട്, കായംകുളം ജംക്ഷന്‍, കോട്ടയം, പാലക്കാട് ജംക്ഷന്‍, പയ്യന്നൂര്‍, ഷൊര്‍ണൂര്‍ ജംക്ഷന്‍, തലശേരി, തിരൂര്‍, തിരുവല്ല, വടകര, ചങ്ങനാശേരി, ഗുരുവായൂര്‍, കൊച്ചുവേളി, കുറ്റിപ്പുറം, ഒറ്റപ്പാലം, കൊയിലാണ്ടി, വര്‍ക്കല ശിവഗിരി എന്നിവിടങ്ങളിലും ഏര്‍പ്പെടുത്തും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+