follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ജെഡിയു രാജ്യസഭാ നേതൃസ്ഥാനത്ത് നിന്ന് ശരദ് യാദവിനെ മാറ്റി; ആര്‍പിപി സിംഗ് പുതിയ രാജ്യസഭാ കക്ഷി നേതാവ്

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 12/08/2017



ഡല്‍ഹി : ജെഡിയു രാജ്യസഭാ നേതൃസ്ഥാനത്ത് നിന്ന് ശരദ് യാദവിനെ മാറ്റി.നിതീഷിന്റെ വിശ്വസ്തന്‍ ആര്‍പിപി സിംഗ് പുതിയ രാജ്യസഭാ കക്ഷി നേതാവാകും. ജെഡിയു എന്‍ഡിഎ സഖ്യത്തിലെത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഉപരാഷ്ട്രപതിയെ കണ്ടുവെന്നും ഇതുമായി ബന്ധപ്പെട്ട കത്ത് കൈമാറിയെന്നും ജെഡിയു ബിഹാർ പ്രസിഡന്റ് അറിയിച്ചു. പാർട്ടി വിരുദ്ധ നടപടികൾ തുടരുന്ന ഒരു വ്യക്തിക്കെതിരെ ഏകകണ്ഠമായാണ് നടപടിയെടുത്തെന്നും ജെഡിയു നേതൃത്വം അവകാശപ്പെട്ടു.

ജെഡിയു എൻഡിഎയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കമെന്നാണ് കരുതുന്നത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാറിനെ എൻഡിഎ സഖ്യത്തിലേക്ക് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ക്ഷണിച്ചിരുന്നു.‘ജെഡിയു പ്രസിഡന്റ് നിതീഷ് കുമാറുമായി എന്റെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ജെഡിയുവിനെ എൻഡിഎയിലേക്ക് ഞാൻ ക്ഷണിച്ചു’– അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ബിഹാറിൽ ബിജെപി–ജെഡിയു സഖ്യമാണ് ഭരണം നടത്തുന്നതെങ്കിലും ജെഡിയു എൻഡിഎയുടെ ഭാഗമല്ല.

അമിത് ഷായുടെ ക്ഷണത്തോടുള്ള ജെഡിയുവിന്റെ ഔദ്യോഗിക പ്രതികരണം ഈ മാസം 19ന് പട്നയിൽ നടക്കുന്ന ജെഡിയു എക്സിക്യൂട്ടിവിന് ശേഷമേ ഉണ്ടാകൂവെന്നാണ് കരുതുന്നത്. ജെഡിയു മോദി സർക്കാരിന്റെ ഭാഗമാകുമോ എന്നു ചോദിച്ചപ്പോൾ അത് സ്വാഭാവികമല്ലേ എന്നായിരുന്നു ഒരു മുതിർന്ന ജെഡിയു നേതാവിന്റെ പ്രതികരണം. ബിഹാറിൽ രണ്ടു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ കേന്ദ്രത്തിലും അങ്ങനെ തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+