follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

അടുത്തിടെ വരെ മോഡിയുടെ കടുത്ത വിരോധി, ഇനി എന്‍ഡിഎ കണ്‍വീനര്‍ ! നിധീഷ്കുമാറിന് ഓഫര്‍ 2 കേന്ദ്രമന്ത്രി സ്ഥാനങ്ങള്‍കൂടി. 9 രാജ്യസഭാ എം പി മാരുമായി ജെഡിയു എത്തുമ്പോള്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ സേഫ് സോണിലേയ്ക്ക്. മന്ത്രിസഭാ പുനസംഘടന ഉടന്‍

ജെ സി ജോസഫ് » Posted : 12/08/2017

ന്യൂഡൽഹി ∙ മഹാസഖ്യം പിളർത്തി എൻഡിഎ പ്രവേശനത്തിനൊരുങ്ങുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് എൻഡിഎ കൺവീനര്‍ സ്ഥാനവും ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രി പദവു൦ വാക്ധാനം.

പകരം 9 രാജ്യസഭാ എം പി മാരും 2 ലോക്സഭാ എം പി മാരും ഉള്ള ജെ ഡി യു എന്‍ ഡി എ യുടെ ഭാഗമാകുമ്പോള്‍ രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിന് വലിയ ആശ്വാസമാകും . ഒപ്പം ബീഹാറില്‍ ഭരണ പങ്കാളിത്തം എന്ന നേട്ടവും ബിജെപി സ്വന്തമാക്കി കഴിഞ്ഞു .2019 ലെ തെരഞ്ഞെടുപ്പിൽ വിശാല എൻഡിഎ സഖ്യംമുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് ബിജെപി നടത്തിയിരിക്കുന്നത് . ഇതോടെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് ഉറപ്പായി . ഇപ്പോള്‍ മന്ത്രിമാര്‍ അധിക ചുമതല വഹിക്കുന്ന പ്രതിരോധം, നഗരവികസനം, വാർത്താവിതരണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലൊക്കെ ഈ പുനസംഘടനയോടെ മുഴുവന്‍ സമയ മന്ത്രിമാര്‍ ചുമതലയിലുണ്ടാകും എന്നുറപ്പായി .

അടുത്തായി തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഹിമാചൽപ്രദേശ്, കർണാടക എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മന്ത്രിസഭാ പുനസംഘടനയില്‍ അര്‍ഹമായ പരിഗണന ലഭിച്ചേക്കും .

ഓഗസ്റ്റ് 19ന് ബിഹാർ തലസ്ഥാനമായ പട്നയിൽ നടക്കുന്ന ജെഡിയു ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം പാർട്ടിയുടെ എൻഡിഎ പ്രവേശനം നിതീഷ് കുമാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജെഡിയുവിനെ മുന്നണിയിലേക്ക് ക്ഷണിച്ചത്.

ബിജെപിയുമായുള്ള കൂട്ടുകെട്ടിനെ എതിർത്ത മുതിർന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും നീക്കി, നിതീഷ് കുമാറിന്റെ വിശ്വസ്തനായ ആർ.പി.പി. സിങ്ങിനെ പകരക്കാരനായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജെഡിയു എൻഡിഎ പ്രവേശനത്തിന് കോപ്പുകൂട്ടുന്നത്.പട്നയിൽ ജെഡിയു നിർവാഹക സമിതി യോഗത്തിൽ എൻഡിഎ പ്രവേശനം സംബന്ധിച്ച നിർദ്ദേശം നിതീഷ് കുമാർ തന്നെ മുന്നോട്ടുവയ്ക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി. ത്യാഗി അറിയിച്ചു. പാർട്ടി ഒന്നടങ്കം ഈ തീരുമാനത്തെ പിന്താങ്ങും. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ സഖ്യം ഭരിക്കുന്നത് ബിഹാറിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിമിഷമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനം ബിഹാറിനെ വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമനത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് 2013ൽ 17 വർഷം നീണ്ട എൻഡിഎ ബന്ധം അവസാനിപ്പിച്ചാണ് നിതീഷ് കുമാർ മറുചേരിയിലെത്തിയത്. അന്ന് ജെ ഡി യു നേതാവ് ശരത് യാദവ് ആയിരുന്നു എന്‍ ഡി എ കണ്‍വീനര്‍ .

എന്നാല്‍ ഇപ്പോള്‍ ശരത് യാദവ് ഇല്ലാതെ നിധീഷ്കുമാര്‍ തനിച്ച് എന്‍ ഡി എ യിലേയ്ക്ക് മടങ്ങി ചെല്ലുമ്പോള്‍ ആ പദവി അദ്ദേഹത്തിനു വച്ചു നീട്ടുകയാണ് മോഡി . മുന്‍പ് മോഡിയുടെ കടുത്ത ശത്രുവായിരുന്നു നിധീഷ് . പിന്നീട് ഇരുവര്‍ക്കും ഇടയിലെ വൈരം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയതും പ്രധാനമന്ത്രി മോഡി തന്നെയായിരുന്നു .

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+