follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഗോവയില്‍ നിശാക്ലബ്ബില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി. മരണകാരണം അമിത ലഹരി മരുന്നുപയോഗം. ഗോവയില്‍ കൂത്താടാന്‍ എത്തുന്ന മലയാളികള്‍ക്ക് മുന്നറിയിപ്പ് ?

മനോജ്‌ കുമാര്‍ നായര്‍ » Posted : 19/08/2017

പനജി : ഗോവയില്‍ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ച സംഭവത്തോടെ ഗോവ സന്ദര്‍ശനത്തിനെത്തുന്ന മലയാളികള്‍ക്ക് മുന്നറിയിപ്പ് . കഴിഞ്ഞ ദിവസം അഞ്ചുമന നിശാ ക്ലബില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്ന് കണ്ടെത്തിയതോടെ മേഖലയില്‍ ഭീതി പരക്കുകയാണ് . അമിത ലഹരി മരുന്നിന്റെ ഉപയോഗമാണു മലയാളിയുടെ മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.



കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ച് ക്ലബിലും നിശാ ക്ലബ്ബിലു൦ പോലീസ് നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ ലഹരി മരുന്നു കണ്ടെത്തിയിരുന്നു . കഫേകളിലെ ജോലിക്കാരില്‍ നിന്നു എല്‍ എസ് ഡി, കൊക്കെയിന്‍, മെത്താഡണ്‍, ചരസ്, കഞ്ചാവ് എന്നിവ കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനെ തുടര്‍ന്നു കോളിസ് ബീച്ച് ഉടമയേ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ചുമന നിശാ ക്ലബില്‍ പങ്കെടുത്ത രണ്ടു യുവാക്കളുടെ മൃതദേഹം പിറ്റേദിവസം കടല്‍ തീരത്ത് കണ്ടെത്തിരുന്നു. ഒരാള്‍ മലയാളിയും മറ്റേയാള്‍ തമിഴനുമായിരുന്നു.

ഇതിനു പിന്നാലേ പോലീസ് നടപടികള്‍ ശക്തമാക്കി. ഗോവയില്‍ വര്‍ധിച്ചു വരുന്ന ലഹരി മരുന്നിന്റെ ഉപയോഗവും നിശാപാര്‍ട്ടികളും ഇല്ലാതാക്കും എന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്വതന്ത്ര്യ ദിന പ്രസംഗത്തിനിടയില്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലേ പോലീസ് നടപടി കുടുപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീളുന്ന നിശാപാര്‍ട്ടികളൂടെ ആവേശം കുറയാതിരിക്കാനാണു കഞ്ചാവും കെറ്റമിനും അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത്. അനാശാസ്യവും അമിത ലഹരി ഉപയോഗവും ഉള്ളതു കൊണ്ട് ഗോവയിലെ പല നിശപാര്‍ട്ടികളും അതിവ രഹസ്യമായിട്ടാണു നടക്കുന്നത്. ഡാന്‍സ് ബാറുകള്‍ മുതല്‍ ഡിജെക്കാര്‍ വരെ എല്‍ എസ് ഡിയാണ് പതിവായി ഉപയോഗിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+