follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ഇന്ത്യയില്‍ മുത്തലാഖ് നിരോധിച്ചു ; സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി; മാറ്റം ആവശ്യമെങ്കില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണം

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 22/08/2017

ന്യൂഡല്‍ഹി : ഇന്ത്യയില്‍ മുത്തലാഖ് നിരോധിച്ചു .മുത്തലാഖ് ഭരണാഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാറ്റം ആവശ്യമെങ്കില്‍ പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തണമെന്ന് കോടതി വ്യക്തമാക്കി. അഞ്ചംഗ ബഞ്ചില്‍ മൂന്നു പേര്‍ മുത്തലാഖ് വേണ്ടന്ന നിലപാടാണ് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസടക്കം രണ്ട് ജഡ്ജിമാരാണ് മുത്തലാഖിനെ അനുകൂലിച്ച് നിലപാടെടുത്തത്. ഈ റിപ്പോര്‍ട്ട് പ്രകാരം ആദ്യം മുത്തലാഖ് ഭറണാഘടനാ വിരുദ്ദമല്ലെന്ന തരത്തിലായിരുന്നു വിധി പ്രസ്താവം. എന്നാല്‍ എഞ്ചംഗ ബഞ്ചിലെ മൂന്നു പേര്‍ മുത്തലാഖ് ഭരണ ഘടനാ വിരുദ്ധമാണെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ത്യയില്‍ മുത്തലാഖിന് അന്ത്യം കുറിച്ചത്.




6 മാസത്തിനുള്ളില്‍ പാര്‍ലമെന്റ് നിയമം കൊണ്ടു വരണം . അടുത്ത ആറ് മാസത്തേയ്ക്ക് മുത്തലാഖ് വഴിയുള്ള വിവാഹ മോചനങ്ങള്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിശ്വാസ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റി​​​ൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ചത്​. ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, ആ​ർ.​എ​ഫ്. ന​രി​മാ​ൻ, യു.​യു. ല​ളി​ത്, എ​സ്. അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രാ​ണ്​ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലു​ള്ള​ത്.

മുസ്ലിം സ്ത്രീകളുടെ മൗലിക അവകാശം, വ്യക്തി സ്വാതന്ത്ര്യം, ലിംഗ സമത്വം എന്നിവയിന്‍മേലുള്ള വാദങ്ങള്‍ സുപ്രീംകോടതി വിശദമായി കേട്ടിരുന്നു. ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് വിധി.

മുത്തലാഖ് വഴി വിവാഹമോചിതയായ ഉത്തര്‍ പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. മുത്തലാഖ് നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. വധശിക്ഷ പോലെ മുത്തലാഖും നിരോധിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് കേഹാര്‍ നേരത്തെ നിരീക്ഷിച്ചിരുന്നു.

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്ക് ഭരണഘടനാ സാധുതയുണ്ടോ, തുല്യതക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കപ്പെട്ടിട്ടുണ്ടോ, വിശ്വാസ സ്വാതന്ത്ര്യത്തിന് കീഴില്‍ വരുന്നതാണോ വ്യക്തിനിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

സ്രഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണ് മുത്തലാഖ് എന്നായിരുന്നു സൈറ ബാനുവിന്റെ അഭിഭാഷകന്റെ വാദം. ഒരു പാപം എങ്ങനെയാണ് വിശ്വാസത്തിന്റെ ഭാഗമാകുക എന്നും അത് നിരോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒറ്റയടിക്ക് തലാഖ് ചൊല്ലുന്നത് നിരുല്‍സാഹപ്പെടുത്തണമെന്നും അത്തരം രീതി അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും പ്രമേയം പാസാക്കിയിരുന്നുവെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയെ അറിയിച്ചു. ബാഹ്യ ഇടപെടലിലൂടെ മാറ്റം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നു ബോര്‍ഡ് ബോധിപ്പിച്ചിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+