follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

രണ്ട് ജഡ്ജിമാര്‍ ഭരണഘടന വിരുദ്ധമല്ലെന്ന് പറഞ്ഞപ്പോള്‍ മൂന്ന് പേര്‍ ഭരണഘടനക്ക് എതിരാണെന്ന് പറഞ്ഞു ; മുത്തലാഖ് കേസില്‍ സുപ്രീംകോടതി വിധിയില്‍ ആശയക്കുഴപ്പം .?

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 22/08/2017

ന്യൂഡല്‍ഹി : മുത്തലാഖ് കേസില്‍ സുപ്രീംകോടതി വിധിയില്‍ ആശയക്കുഴപ്പം. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ മുത്തലാഖ് ഭരണഘടന വിരുദ്ധമല്ലെന്ന് പറഞ്ഞപ്പോള്‍ മൂന്ന് പേര്‍ മുത്തലാഖ് ഭരണഘടനക്ക് എതിരാണെന്ന് പറഞ്ഞു. ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, ലളിത് എന്നിവരാണ് ഭരണഘടനക്ക് എതിരാണെന്ന് അഭിപ്രായപ്പെട്ടത്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍,എസ്. അബ്ദുല്‍ നസീര്‍ എന്നിവരാണ് മുത്തലാഖ് ഭരണഘടന വിരുദ്ധമല്ലെന്ന് പറഞ്ഞത്.



അതുകൊണ്ട് തന്നെ വിധി പകര്‍പ്പ് പുറത്തുവന്നാലേ വിധിയില്‍ വ്യക്തത വരൂ. 1000 പേജ് വരുന്ന വിധിന്യായമാണ് കോടി പുറപ്പെടുവിച്ചിരിക്കുന്നത്. ഏതായാലും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വന്നതോടെ ഫലത്തില്‍ അതിന് നിരോധനവും വരും. കേന്ദ്രസര്‍ക്കാരിന്റെ നിയമ നിര്‍മ്മാണം വരെ മുസ്ലിം വിവാഹമോചനങ്ങള്‍ അനിശ്ചിതത്വത്തിലാകുമെന്നാണ് സൂചന.

വിഷയത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കട്ടെ എന്നും ഇതിന് ആറ് മാസം സമയം അനുവദിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റീസിന്റെ വിധി. ഈ ആറ് മാസം മുത്തലാഖ് നിരോധിക്കാമെന്നും ചീഫ് ജസ്റ്റീസ് വിധി പുറപ്പെടുവിച്ചു. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് എസ്. അബ്ദുള്‍ നസീര്‍ ചീഫ് ജസ്റ്റീസിന്റെ വിധിയെ അനുകൂലിക്കുകയായിരുന്നു.

മലയാളിയായ ജസ്റ്റീസ് കുര്യന്‍ ജോസഫ്, റോഹില്‍ടണ്‍ നരിമാന്‍, യു.യു.ലളിത് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധി പുറപ്പെടുവിച്ചത്. അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേര്‍ മുത്തലാഖിനെ എതിര്‍ത്തതോടെ അത് കോടതി വിധിയാകും. ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ടാലും എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണ് ഉള്ളത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+