follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

പണക്കാരുടെയും രാഷ്ട്രീയക്കാരുടെയും വീടുകളില്‍ മോഷണം പതിവാക്കിയ കള്ളന്‍ പോലീസ് പിടിയില്‍; ഗ്രാഫിക് ഡിസൈനറായിരുന്ന സിദ്ധാര്‍ത്ഥ് മെഹറോത്ര മോഷണം തുടങ്ങിയത് ആഡംബര ജീവിതത്തിന്

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 22/08/2017

ന്യൂഡല്‍ഹി: പണക്കാരുടെയും രാഷ്ട്രീയക്കാരുടെയും വീടുകളില്‍ മോഷണം പതിവാക്കിയ മോഷ്ടാവ് പോലീസിന്‍റെ പിടിയിലായി. ഗ്രാഫിക് ഡിസൈനറായിരുന്ന സിദ്ധാര്‍ത്ഥ് മെഹറോത്ര എന്ന യുവാവാണ് പിടിയിലായിരിക്കുന്നത്.

രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീടുകളില്‍ മാത്രമായിരുന്നു ഇയാള്‍ മോഷണം നടത്തിയിരുന്നത്. ഡല്‍ഹിയിലെ നിരവധി നേതാക്കന്‍മാരുടെ വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മോഷ്ടിച്ച പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ രീതി. മോഷ്‍ടിച്ച പണംകൊണ്ട് ഇയാള്‍ വാങ്ങിയ ഷെവര്‍ലെ ക്രൂസ് കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.



പണക്കാരും രാഷ്ട്രീയക്കാരും താമസിക്കുന്ന മേഖലകളില്‍ നിരീക്ഷണം നടത്തിയ ഇയാള്‍ സുരക്ഷാ ജീവനക്കാര്‍ക്കും വീട്ടുകാര്‍ക്കും തമ്മില്‍ സംസാരിക്കാന്‍ ഇന്‍റര്‍കോം സൗകര്യം ഇല്ലെന്ന് മനസ്സിലാക്കി.

ഈ മേഖലകളിലേക്ക് കടക്കുന്ന കാറുകള്‍ പരിശോധിക്കുന്നില്ലെന്നും മനസ്സിലാക്കിയതോടെയാണ് ഇയാള്‍ മോഷണത്തിന് പദ്ധതിയിട്ടത്. സഹായിയായ അനുരാഗ് സിങ്ങിനൊപ്പം ചേര്‍ന്നാണ് സിദ്ധാര്‍ത്ഥ് മോഷണം നടത്തിയിരുന്നത്.

മറ്റൊരു സഹായിയായ ജിതേന്ദറിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. കാര്‍ അല്‍പം അകലത്തില്‍ നിര്‍ത്തിയിട്ട് വീട്ടിലെ കോളിങ് ബെല്‍ അടിക്കും. ആരും പുറത്തുവന്നില്ലെങ്കില്‍ വീട് കുത്തിത്തുറന്ന് മോഷ്‍ടിക്കും. ഈ സമയം അനുരാഗ് പരിസരം നിരീക്ഷിച്ച് ആരും വരുന്നില്ലെന്ന് ഉറപ്പാക്കും. ഇതായിരുന്നു ഇരുവരുടെയും മോഷണ രീതി.

സിദ്ധാര്‍ത്ഥിന്‍റെ ഫേസ്‍ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ട പോലീസിന് ഒരു സിസിടിവി ദൃശ്യത്തില്‍നിന്ന്‍ പ്രതി ഇയാള്‍ തന്നെയെന്നു മനസിലാക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന്‍ ഇയാളെ പിടികൂടുകയായിരുന്നു.

സിദ്ധാര്‍ത്ഥ് ഉന്നത കുടുംബത്തിലെ അംഗമായിരുന്നെന്നും ഇയാളുടെ അച്ഛന്‍ ഒരു ബാങ്ക് മാനേജര്‍ ആയിരുന്നുവെന്നും പോലീസ് പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+