follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

എന്‍സിപി എന്‍ഡിഎയിലേയ്ക്ക് ? ശരത് പവാര്‍ കേന്ദ്രമന്ത്രിയാകുന്നു ! ജെഡിയുവിനും എഐഎഡിഎംകെക്കും മന്ത്രിപദവികള്‍. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഈയാഴ്ച . അമിത് ഷാ ചെന്നൈ സന്ദര്‍ശനം റദ്ദാക്കി ?

ജെ സി ജോസഫ് » Posted : 23/08/2017

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഒരാഴ്ചക്കുള്ളിലുണ്ടാകുമെന്ന് സൂചന . ജെഡിയുവിനും എഐഎഡിഎംകെക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നതിനൊപ്പം ബിജെപി മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .



ഈ പുനസംഘടനയോടെ പ്രതിരോധം, വാര്‍ത്ത വിതരണം, വനം-പരിസ്ഥി മന്ത്രാലയങ്ങള്‍ക്ക് പുതിയ മന്ത്രിമാര്‍ ചുമതലയേല്‍ക്കും. ചില അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായാല്‍ എന്‍ സിപി അധ്യക്ഷന്‍ ശരത് പവാര്‍ മന്ത്രിസഭയില്‍ നിര്‍ണ്ണായക വകുപ്പിന്‍റെ ചുമതലയില്‍ ഉണ്ടാകാനും സാധ്യതയുണ്ട് . എല്ലാവരും ഉറ്റുനോക്കുന്നത് ശരത് പവാറിന്‍റെ നീക്കമാണ് .

ബിജെപി അധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ ചെന്നൈ സന്ദര്‍ശനം അപ്രതീക്ഷിതമായി റദ്ദാക്കി ഡല്‍ഹിയില്‍ തങ്ങുന്നത് ഈ ദിവസങ്ങളിലെ സുപ്രധാന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് എന്നാണു കരുതുന്നത് . മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ നടപടി.

അടുത്തിടെ എന്‍ഡിഎയില്‍ തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡിയുവിനും എഐഎഡിഎംകെക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കും. എഐഎഡിഎംകെ നിലവില്‍ എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും അടുത്ത ദിവസം തന്നെ ഇതിനും തീരുമാനമുണ്ടാകും. ജെഡിയുവിനും എഐഎഡിഎംകെയ്ക്കും ഒരോ കേന്ദ്രമന്ത്രി സ്ഥാനവും സഹമന്ത്രി സ്ഥാനവും നല്‍കിയേക്കുമെന്നാണ് സൂചന.

മനോഹര്‍ പരീക്കര്‍ ഗോവാ മുഖ്യമന്ത്രി ആയതോടെ പ്രതിരോധ വകുപ്പിന്റെ ചുമതല ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കാണ്. ടെക്സ്‌റ്റൈല്‍സ് മന്ത്രി സമൃതി ഇറാനി ചുമതല വഹിക്കുന്ന വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനും പുതിയ മന്ത്രി ഉണ്ടാകും.

പുനഃസംഘടനയില്‍. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവായിരുന്നു നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പുനഃസംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. അവസാനഘട്ട ചര്‍ച്ചകള്‍ക്കായി അമിത് ഷായും മോദിയും കൂടിക്കാഴ്ച നടത്തും.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+