follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

മോദിക്കെതിരെ അശ്ലീല ട്വിറ്റര്‍ പരാമര്‍ശം; ദിഗ് വിജയ് സിങിനെതിരെ പ്രതിഷേധം രൂക്ഷം ; മോദിയെന്നത് കോമഡി പേരല്ല,ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്ന് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി ബ്യൂറോ » Posted : 09/09/2017

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല ട്വിറ്റര്‍ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെതിരെ പ്രതിഷേധം രൂക്ഷം. നരേന്ദ്ര മോദിയെന്നത് കോമഡി പേരല്ലെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഓര്‍മിപ്പിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിലകൊണ്ട ദിഗ് വിജയ് സിങിന്റെ ഭാഗത്ത് നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറിച്ച് ഇത്രയും വൃത്തികെട്ട രീതിയില്‍ പരാമര്‍ശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രവിശങ്കര്‍ പ്രസാദ് ഇന്ത്യാ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയെ കുറിച്ച് ഒരാള്‍ നടത്തിയ അശ്ലീല ട്വീറ്റ് ദിഗ് വിജയ് സിങ് റീ ട്വീറ്റ് ചെയ്തത്. പോസ്റ്റ് തന്റേതല്ലെന്നും കണ്ടപ്പോള്‍ ട്വീറ്റ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും ജാമ്യമെടുത്ത് കൊണ്ടാണ് ദിഗ് വിജയ് സിങ് റീ ട്വീറ്റ് ചെയ്തതെങ്കിലും ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ രാത്രി മുതല്‍ ട്വീറ്ററില്‍ നടക്കുന്നത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്ലോക്ക് മോദി ഹാഷ് ടാഗ് കാമ്പയിന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നുവെങ്കിലും ഗാലിവാലികോണ്‍ഗ്രസ് എന്ന ഹാഷ് ടാഗോട് കൂടിയാണ് ദിഗ് വിജയ് സിങിന്റെ പരാമര്‍ശത്തിനെതിരെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ ഇന്നലെ മുതല്‍ രംഗത്തെത്തിയത്.

ദിഗ് വിജയ് സിങിനെ കുറിച്ച് ബി.ജെ.പിയോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, അരുണ്‍ ജെയ്റ്റ്‌ലിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആര്‍.എസ്.എസ് നേതാവോ ദുഷ് പ്രചാരണം നടത്തിയിട്ടില്ല. പിന്നെന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ഒരു വിവരമില്ലാത്തവര്‍ പറയുന്നത് പോലെ അശ്ലീലമായി പരാമര്‍ശം നടത്തുന്നതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനെ കൂട്ടിച്ചേര്‍ക്കരുത്. ഗൗരി ലങ്കേഷിനെ കുറിച്ച് പ്രധാനമന്ത്രി ഒരു വാക്ക് പോലും അനാവശ്യമായി ട്വിറ്ററില്‍ കുറിച്ചിട്ടില്ല. പിന്നെന്തിനാണ് മറ്റാരുടെയൊ ട്വിറ്റര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്യുന്നത് പോലുള്ള പ്രചരണവുമായി മുന്നോട്ട് പോവുന്നതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+