follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ആദ്യം നിങ്ങള്‍ മാംസം കഴിക്കും, പിന്നെ മാംസം നിങ്ങളെ കഴിക്കും: മാംസ ഭുക്കുകള്‍ക്ക് മുന്നറിയിപ്പുമായി മനേക ഗാന്ധി

ഡല്‍ഹി ബ്യൂറോ » Posted : 19/09/2017

ന്യൂഡല്‍ഹി : ആദ്യം നിങ്ങള്‍ മാംസം കഴിക്കും, പിന്നെ മാംസം നിങ്ങളെ കഴിക്കും മാംസഭുക്കുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. മാംസം കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പക്ഷെ ആരും ഇത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല മനേക ഗാന്ധി പറഞ്ഞു. മായങ്ക് ജെയിന്‍ സംവിധാനം ചെയ്യുന്ന എവിഡന്‍സ്മീറ്റ് കില്‍സ് എന്ന സിനിമയുടെ ചിത്രീകരണ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ന്യൂഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു മനേക.



മനുഷ്യന്‍ സസ്യഭുക്കാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചതാണ്. മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗവും പച്ചക്കറികള്‍ക്ക് അനുയോജ്യമായതാണ്. എന്നാല്‍ മനുഷ്യന്റെ മാംസ ഉപയോഗം മനുഷ്യനെ വലിയ രോഗിയാക്കി തീര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മനേക പറഞ്ഞു. മാംസ ഉപയോഗം കൊണ്ട് മരണമൊന്നും സംഭവിക്കില്ല. പക്ഷെ ഓരോ ദിവസം കഴിയുന്തോറും ശരീരം രോഗത്തിന് അടിമപ്പെടുമെന്നും ശരീരം ക്ഷീണിക്കുമെന്നും മന്ത്രി പറഞ്ഞു.

പൗള്‍ട്രി ഫാമുകളില്‍ മൃഗങ്ങളെ നന്നായി വളര്‍ത്താന്‍ പല തരത്തിലുള്ള ഹോര്‍മോണുകളും, ഗുളികകളും ഉപയോഗിക്കുന്നുണ്ട്. ഇത് മനുഷ്യ ശരീരത്തിന് യോജ്യമാണെന്ന് തെളിയിച്ചിട്ടില്ല. പക്ഷെ ഇത്തരം മാസം കഴിക്കുന്നതിലൂടെ ഈ ഹോര്‍മോണുകളും ഗുളികകളും മനുഷ്യ ശരീരത്തില്‍ അറിയാതെ എത്തുകയാണെന്ന കാര്യം മറക്കരുതെന്നും മനേക ഗാന്ധി ചൂണ്ടിക്കാട്ടി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+