follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്; കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്രം; സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ബ്ലൂപ്രിന്റ് തയ്യാറാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ഡല്‍ഹി ബ്യൂറോ » Posted : 20/09/2017

ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാല്‍ കടുത്ത നടപടികളെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചു ചേര്‍ത്ത യോഗത്തെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിനുള്ള മുന്നൊരുക്കമായാണ് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. മുന്‍ വര്‍ഷത്തെ പോലെ ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കാനാണ് തീരുമാനം. ചൊവാഴ്ച ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ചേര്‍ന്ന് വരുമാനത്തിന്റെയും ചെലവുകളുടെയും കാര്യത്തില്‍ ഒരു ബ്ലൂപ്രിന്റ് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.



സാമ്പത്തിക മാന്ദ്യത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ് തുടര്‍ച്ചയായി നാലു പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ച താഴോട്ടായത്. സാമ്പത്തിക സ്ഥിതി തകിടം മറിച്ചത് നോട്ട് നിരോധനവും പെട്ടെന്ന് നടപ്പാക്കിയ ജിഎസ്ടിയുമാണെന്നാണ് വിലയിരുത്തല്‍. 2007-08 കാലയളവിലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യന്‍ ഇക്കണോമി പിടിച്ചുനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വയം സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയില്‍ ഉഴലുകയാണ്. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആഭ്യന്തര ഉത്പാദനം 5.7 ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്.

സമ്പദ് വ്യവസ്ഥയുടെ എല്ലാ അടിസ്ഥാന മേഖലകളിലും ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വലിയ തിരിച്ചടിയുണ്ടായതാണ് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ശക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച, തൊട്ടു മുന്‍പത്തെ ക്വര്‍ട്ടറിലെ 5.3 ശതമാനത്തില്‍ നിന്ന് 1.2 ശതമാനമായി കുറഞ്ഞു. ഖനന മേഖലയില്‍ 6.4ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത് 0.7 ശതമാനത്തിലേക്കും താഴ്ന്നിരിക്കുകയാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച 2.3 ശതമാനമാണ്. മുന്‍ ക്വര്‍ട്ടറില്‍ ഇത് 5.2 ശതമാനമായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. റിസര്‍വ് ബാങ്കിന്റെ വായ്പനയ അവലോകനം അടുത്ത മാസം നടക്കുമെങ്കിലും പുതിയ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയില്ല.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+