follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ട്രംപിനെയും മോദിയെയും അധികാരത്തിലെത്തിച്ചത് തൊഴിലില്ലായ്;യു.പി.എ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കുന്നു. അതേ പോലെ മോദിയും ഇത് അംഗീകരിക്കാന്‍ തയ്യാറാവണമെന്ന്‌ രാഹുല്‍ ഗാന്ധി

ഡല്‍ഹി ബ്യൂറോ » Posted : 20/09/2017

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെയും, ഡൊണാള്‍ഡ് ട്രംപിനെയും അധികാരത്തിലെത്തിച്ചത് ഇരു രാജ്യങ്ങളിലും നിലനില്‍ക്കുന്ന തൊഴിലില്ലായ്മയായിരുന്നുവെന്നും പക്ഷെ ഇതിന് ഇപ്പോഴും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഭൂരിപക്ഷം യുവജനങ്ങളും തൊഴില്‍ രഹിതരാണ്. ഭാവിയെ പറ്റി സ്വപ്‌നം കാണാന്‍ കഴിയാത്തവര്‍.



കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തും ഇതിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. അതാണ് മോദിക്ക് ഗുണമായത്. സമാന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഇത് മോദിക്കും തിരിച്ചടിയാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതേ അവസ്ഥയാണ് ട്രംപിനുമുള്ളതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് പിന്‍സെന്റണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ദിവസേന മുപ്പതിനായിരം ജോലി എന്ന വാഗ്ദാനവുമായാണ് യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പക്ഷെ അത് നല്‍കാന്‍ കഴിഞ്ഞില്ല. ഇതിന്റെ ഫലം യു.പി.എ സഖ്യത്തിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അനുഭവിക്കേണ്ടി വന്നു. ഇതിന് ഇപ്പോഴും മാറ്റമുണ്ടായില്ല. ഇതേ യുവജനങ്ങള്‍ മോദി സര്‍ക്കാരിനോടും പ്രതികരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു ജനാധിപത്യ സംവിധാനത്തിനുള്ളിലിരുന്ന് ഇതിന് എങ്ങനെ പരിഹാരം കാണാനാവും എന്നാണ് ചിന്തിക്കേണ്ടത്. തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണണമെന്ന് ബി.ജെ.പിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. യു.പി.എ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കുന്നു. അതേ പോലെ മോദിയും ഇത് അംഗീകരിക്കാന്‍ തയ്യാറാവണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+