follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ബുള്ളറ്റ് ട്രെയിനിന്റെ പലിശ അടയ്ക്കാനാണോ ഇന്ധന വില കൂട്ടുന്നതെന്ന് ശിവസേന

ഡല്‍ഹി ബ്യൂറോ » Posted : 20/09/2017

മുംബൈ: ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ശിവസേനയുടെ രൂക്ഷ വിമര്‍ശം. ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില കൂട്ടി തന്നെ നിലനിര്‍ത്തുന്നത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ജപ്പാനില്‍ നിന്നെടുത്ത വായ്പയുടെ പലിശ അടയ്ക്കുന്നതിനാണോ എന്ന് ശിവസേന ചോദിക്കുന്നു. ശിവസേന മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ഈ വിമര്‍ശനമുള്ളത്.



വിലക്കയറ്റത്തെക്കുറിച്ച് സര്‍ക്കാരിലുള്ളവര്‍ സംസാരിക്കാന്‍ തയാറല്ല. പുറത്തുള്ളവര്‍ ഇക്കാര്യം സംസാരിക്കാനും അവര്‍ അഗ്രഹിക്കുന്നില്ല. ഇന്ധന വില മുകളിലേക്ക് പോകുമ്പോള്‍ സാധാരണക്കാരാണ് അതിന്റെ ബാധ്യത വഹിക്കേണ്ടി വരുന്നത്. നാല് മാസത്തിനിടെ 20 ശതമാനം ഇന്ധന വില കൂട്ടിയിട്ടും ഭരണത്തിലുള്ളവര്‍ അതിനെ പിന്തുണക്കുന്നെങ്കില്‍ അത് ശരിയല്ല എഡിറ്റോറിയല്‍ പറയുന്നു.

ഇന്ധന വിലവര്‍ധനയാണ് രാജ്യത്ത് കര്‍ഷക ആത്മഹത്യ കൂടാന്‍ പ്രധാന കാരണമെന്നും കഴിഞ്ഞദിവസം സാമ്‌ന വിമര്‍ശിച്ചിരുന്നു





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+