follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ജമ്മുവില്‍ ഭൂഗർഭ തുരങ്കത്തിന്‍റെ നിർമാണത്തിനിടെ വെടിവയ്പ്. ഒരു പോലീസുകാരന്‍ മരിച്ചു. ഒരു ജവാന് പരിക്ക്

ജമ്മു » Posted : 20/09/2017

ജമ്മു ∙ ജമ്മു–ശ്രീനഗർ ദേശീയപാതയിൽ ബനിഹലിലുണ്ടായ വെടിവയ്പിൽ ഒരു പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. ജവാന് പരുക്കേറ്റിട്ടുണ്ട്. എവിടെ നിന്നാണ് വെടിവയ്പുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.

അതിർത്തി രക്ഷാ ചുമതലയുള്ള സശസ്ത്ര സീമാ ബലി(എസ്എസ്ബി)ലെ ഹെഡ് കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ഒരു വെടിയുണ്ടയും കണ്ടെടുത്തു.

ഭീകരാക്രണമാണെന്നാണ് പ്രാഥമിക നിഗമനം . പൊലീസ് അന്വേഷണം നടക്കുന്നതായും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴേരകാലോടെയായിരുന്നു സംഭവം.

ജവാന്റെ താടിയെല്ലിനാണു പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. മൂർച്ചയേറിയ ആധുധം കൊണ്ടാണ് മുറിവേറ്റിരിക്കുന്നത്.

എസ്എസ്ബിയുടെ ഭാഗത്തു നിന്ന് തിരിച്ച് വെടിവയ്പൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ബനിഹലിൽ നിന്ന് ഖ്വാസിഗുണ്ട് വരെയുള്ള ഭൂഗർഭ തുരങ്കത്തിന്റെ നിർമാണത്തിനിടെയാണു സംഭവം.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+