follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

തൊടുപുഴ അല്‍ അസ്ഹര്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളെജുകളിലെ എംബിബിഎസ് പ്രവേശനത്തിന് സുപ്രീംകോടതി അനുമതി

ഡല്‍ഹി ബ്യൂറോ » Posted : 22/09/2017

ന്യൂഡല്‍ഹി : തൊടുപുഴ അല്‍ അസ്ഹര്‍ ഉള്‍പ്പെടെയുള്ള മൂന്ന് സ്വാശ്രയ കോളെജുകളിലെ എംബിബിഎസ് പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കി. ഈ കോളെജുകളില്‍ എംബിബിഎസ് പ്രവേശനത്തിന് നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് അല്‍ അസ്ഹര്‍ ഉള്‍പ്പെടെയുള്ള കോളെജുകള്‍ക്ക് എംബിബിഎസ് പ്രവേശനം നടത്താന്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡേയുടേയും, ജസ്റ്റിസ് എല്‍. നാഗേശ്വര റാവുവിന്റെയും ബെഞ്ചാണ് എംബിബിഎസ് പ്രവേശനത്തിന് അനുമതി നല്‍കിയത്.



തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളെജ് ഉള്‍പ്പെടെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാരും നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളിയിരുന്നു.

ജസ്റ്റിസ് എസ്. എ. ബോബ്‌ഡേയുടെയും ജസ്റ്റിസ് എല്‍. നാഗേശ്വര റാവുവിന്റെയും ബെഞ്ച് തന്നെ ഇന്ന് കേസില്‍ വിധി പറയണമെന്നാണ് ഇന്നലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സുപ്രീംകോടതി ഈ കേസില്‍ വിധി പറഞ്ഞത്. സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ക്ക് വേണ്ടി അഭിഭാഷകരായ കപില്‍ സിബല്‍, ഹാരിസ് ബീരാന്‍, ദുഷ്യന്ത് ദവെ, രാജീവ് ധവാന്‍ എന്നിവരും സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുകുള്‍ റോത്തഗിയും ഹാജരായി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+