follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

അമിത് ഷായുടെ രാജി പ്രധാനമന്ത്രി തന്നെ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി ബ്യൂറോ » Posted : 09/10/2017

ജയ്പുര്‍ (രാജസ്ഥാന്‍): ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഷാ രാജിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ്. അമിത് ഷായുടെ മകന്‍ ജയ് ഷായുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുള്ളത്.



ജയ് ഷായുടെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി സുപ്രീം കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട രണ്ടംഗ സമിതി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അന്വേഷണം നടത്തുന്നതില്‍ ഒരു തെറ്റുമില്ലെന്ന് സുര്‍ജേവാല പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്മാര്‍ ആയിരുന്ന എല്‍.കെ അദ്വാനി, ബംഗാരു ലക്ഷ്മണ്‍, നിതിന്‍ ഗഡ്കരി എന്നിവര്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാജിവച്ചിട്ടുണ്ടെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെതിരെയും സുര്‍ജേവാല ആരോപണം ഉന്നയിച്ചു. സ്വകാര്യ വ്യക്തിയെ ന്യായീകരിക്കാന്‍ കേന്ദ്രമന്ത്രി രംഗത്തെത്തിയെന്നായിരുന്നു വിമര്‍ശനം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+