follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ന്യൂഡല്‍ഹി മാരത്തോണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി ബ്യൂറോ » Posted : 10/10/2017

ന്യുഡല്‍ഹി: ഐ.ഡി.ബി.ഐ ഫെഡര്‍ല്‍ ലൈഫ് ഇന്‍ഷുറന്‍സ് ന്യൂ ഡല്‍ഹി മാരത്തോണ്‍ മൂന്നാം പതിപ്പിലേയ്ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. 2018 ഫെബ്രുവരി 25 ന് നടക്കുന്ന മാരത്തോണ്‍ ന്യുഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യപ്പെടും.

18 വയസിന് മുകളിലുള്ളവരുടെ 42 കിലോമീറ്റര്‍ ഫുള്‍ റണ്‍, 21 കിലോമീറ്റര്‍ ഹാഫ് റണ്‍, 14 വയസ്സിന് മുകളിലുള്ളവരുടെ 10 കിലോമീറ്റര്‍ റണ്‍, ആറിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്വച് ഭാരത് റണ്‍ എന്നീ വിഭാഗങ്ങളിലേയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് http://newdelhimarathon.com എന്ന വെബസൈറ്റിലൂടെ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഫുള്‍ മാരത്തോണ്‍ 1550, ഹാഫ് മാരത്തോണ്‍ = 1350, 10 കിലോമീറ്റര്‍ റണ്‍ 850, 5 കിലോമീറ്റര്‍ സ്വച് ഭാരത് റണ്‍ 650 എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ ഫീസ്. വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്ക് മൊത്ത സമ്മാനത്തുകയായ 20 ലക്ഷം രൂപ നല്‍കും.

പങ്കെടുക്കുന്നവര്‍ക്ക് ആവേശം പകരുവാന്‍ മാരത്തോണിന്‍റെ മുഖമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉണ്ടാകുന്നതാണ്. ഐ.ഡി.ബി.ഐ ഫെഡറലും എന്‍.ഇ.ബി സ്പോര്‍ട്സും ചേര്‍ന്ന് മത്സരാര്‍ത്ഥികള്‍ക്ക് നാല് ട്രെയിനിങ്ങ് റണ്ണും ഒരു പ്രോമോ റണ്ണൂം സംഘടിപ്പിക്കുന്നുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+