follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ബറേലിയിൽ മാനഭംഗം ചെറുത്ത യുവതിയെ അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു. കൗമാരക്കാരായ 2 പേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 10/10/2017

യുപി : ബറേലിയിൽ മാനഭംഗം ചെറുത്ത നാലു മക്കളുടെ അമ്മയായ യുവതിയെ അടിച്ചു കൊലപ്പെടുത്തിയ ശേഷം മാനഭംഗം ചെയ്ത സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത് . സംഭവത്തില്‍ 2 പേർ പിടിയിലായി . സിബി ഗഞ്ച് മേഖലയിലാണു സംഭവം. ശരണ്യ ഗ്രാമവാസികളായ റിങ്കു (20), സർജു (19) എന്നിവരാണ് അറസ്റ്റിലായത് .

നാലു മക്കളുടെ അമ്മയായ യുവതിയാണ് ആക്രമണത്തിനിരയായത് . പീഡന ശ്രമം തടുത്ത വീട്ടമ്മയെ രണ്ടു പ്രതികളും ചേർന്നു വടി കൊണ്ടടിച്ച് അവശയാക്കി. ഗുരുതരമായി പരുക്കേറ്റ യുവതി ബോധംകെട്ടു വീണു. തുടര്‍ന്ന് വീട്ടമ്മയെ ഇരുവരും സമീപത്തെ പാടത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി.

തലയ്ക്കടിയേറ്റു വീട്ടമ്മ മരിച്ചെങ്കിലും ഇവര്‍ വിട്ടില്ല. മൃതദേഹവുമായി ഇരുവരും ലൈംഗികബന്ധത്തിലേർപ്പെട്ടു. ശേഷം മൃതദേഹം പാടത്തുപേക്ഷിച്ചു രക്ഷപെട്ടു. ഒക്ടോബർ രണ്ടിനായിരുന്നു സംഭവം. യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് അന്വേഷിച്ചപ്പോഴാണു പീഡന വിവരവും കൊലപാതകവും അറിയുന്നത്.

ഒക്ടോബർ മൂന്നിന് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കൃത്യത്തിനുശേഷം സ്ത്രീയുടെ മൊബൈൽ ഫോണുമായാണു പ്രതികൾ സ്ഥലംവിട്ടത്. ഈ ഫോണിനെ പിന്തുടർന്നുള്ള നീക്കമാണു പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. രക്തം പുരണ്ട വടി മൃതദേഹത്തിനു സമീപത്തുനിന്നു കിട്ടിയതായി ബറേലി എസ്പി: രോഹിത് സിങ് സജ്‍വാൻ പറഞ്ഞു .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+