follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ബേട്ടി ബച്ചാവോ’ ബേട്ടാ ബച്ചാവോയായി മാറി; മോദി സര്‍ക്കാരിനെ ട്രോളി രാഹുല്‍

ഡല്‍ഹി ബ്യൂറോ » Posted : 11/10/2017

ഡല്‍ഹി : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ പദ്ധതിയാ ബേട്ടി ബച്ചാവോ ബേട്ടാ ബച്ചാവോയായി അത്ഭുതകരമായി മാറിയെന്നായിരുന്നു രാഹുലിന്റെ പരിഹാസം.



അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം മോദി അധികാരത്തിലെത്തിയ മുന്നു വര്‍ഷം കൊണ്ട് 16,000 ഇരട്ടി വര്‍ധിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ വാര്‍ത്തയെ പ്രതിരോധിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ രംഗത്തെത്തിയതിനെ പരിഹസിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പിയുഷ് ഗോയലിന്റെ പ്രസ്താവനയുടെ വാര്‍ത്ത ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. ജെയ് ഷാ യുടെ കമ്പനിയുടെ വരുമാനം ഇരട്ടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ പ്രതിപക്ഷം വാര്‍ത്തയുമായി രംഗത്തെത്തിയെങ്കിലും ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+