follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ സ്വകാര്യ കാര്‍ മോഷണം പോയി.
മോഷണം സെക്രട്ടറിയേറ്റിനുള്ളില്‍ നിന്നും

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 12/10/2017



ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രശസ്തമായ നീല കാര്‍ സെക്രട്ടറിയേറ്റില്‍ നിന്നും മോഷണം പോയി. ഡല്‍ഹിയിലെ സെക്രട്ടേറിയറ്റ് ഓഫീസിന് നേരെ മുന്നില്‍ നിന്നാണ് കാര്‍ മോഷണം പോയത്.

2014-ല്‍ ഡല്‍ഹി പോലീസിനെതിരായ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടികളില്‍ കെജ്രിവാളിന്റെ മിനി ഓഫീസ് ആയിരുന്നു അദ്ദേഹത്തിന്റെ ഈ നീല വാഗണ്‍ ആര്‍ കാര്‍.

പുലര്‍ച്ചെ ഒരു മണി വരെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെയുണ്ടായിരുന്നുവെന്നും അതിന് ശേഷമാണ് മോഷണം പോയതെന്നും പോലീസ് പറയുന്നത്. സംഭവത്തില്‍ കെജ്രിവാള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+