കേരളത്തിന്‍റെ ദുരിതത്തില്‍ പങ്കുചേര്‍ന്ന് ബസീന്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അവശ്യ വസ്തു ശേഖരണം നടത്തി 

മനോജ്‌ നായര്‍
Monday, August 20, 2018

വസായ്:  മഴക്കെടുതിയില്‍ തകര്‍ന്ന സഹോദരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന്‍ ബസീന്‍ കേരള സമാജവും (BKS) രംഗത്ത്. ബി കെ എസിന്റെ ആഭിമുഖ്യത്തില്‍ ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും നാട്ടിലേക്ക് അയയ്ക്കുകയാണ്.

അരി, മിനറല്‍ വാട്ടര്‍, ബിസ്കറ്റ്, മരുന്നുകള്‍, പുതിയ ലുങ്കികള്‍, അടിവസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍, ടവ്വല്‍സ്, നാപ്കിനുകള്‍ മുതലായവയെല്ലാം ശേഖരിച്ച് കയറ്റി അയയ്ക്കുന്നവയില്‍ ഉള്‍പ്പെടുന്നു.  നൂറുകണക്കിന് ആളുകളാണ് ബി കെ എസിന്‍റെ നേതൃത്വത്തില്‍ മറ്റുള്ള സമാജങ്ങളും ഒത്തുചേര്‍ന്നാണ് ദുരിതാശ്വാസ ദൌത്യത്തില്‍ അണിചേര്‍ന്നത്.

ബി കെ എസിന്റെ അംഗങ്ങള്‍ ബഹുഭൂരിപക്ഷവും ആവശ്യ വസ്തുക്കള്‍ ശേഖരിക്കാനും കയറ്റി വിടാനുമുള്ള ദൌത്യത്തില്‍ പങ്കുചേര്‍ന്നു. കൊച്ചിയില്‍ കോസ്റ്റ് ഗാര്‍ഡ് ഇവ ഏറ്റുവാങ്ങി ക്യാമ്പുകളില്‍ എത്തിക്കും.

 

×