ഹൈ​ഹീ​ൽ ചെ​രി​പ്പ് ധ​രി​ച്ച് പടിയി​റ​ങ്ങുന്നതിനിടെ കാലിടറി, അമ്മയുടെ കൈയ്യില്‍ നിന്നും താ​ഴെ​വീ​ണ കു​ഞ്ഞി​ന് ദാരു​ണാ​ന്ത്യം

Tuesday, May 8, 2018

മും​ബൈ:  ഹൈ​ഹീ​ൽ ചെ​രി​പ്പ് ധ​രി​ച്ച അ​മ്മ​യു​ടെ കാലിടറി കൈ​യി​ൽ​നി​ന്നു താ​ഴെ​വീ​ണ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം.  മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശ​നി​യാ​ഴ്ച ഒരു കല്യാണ വിരുന്നിടെയായിരുന്നു സംഭവം.

ആ​റു മാ​സം പ്രാ​യ​മു​ള്ള മു​ഹ​മ്മ​ദ് ഷെ​യ്കി​നെ​യും കൊ​ണ്ട് ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മാ​താ​വ് ഫെ​മി​ദ ഷെ​യ്ക്. ആ​ഘോ​ഷം ന​ട​ന്ന രണ്ടാം നി​ല​യി​ൽ​നി​ന്ന് താഴത്തെ നി​ല​യി​ലേ​ക്ക് പടിയി​റ​ങ്ങി വ​രു​ന്ന​തി​നി​ടെ ഹൈ​ഹീ​ൽ ചെ​രി​പ്പ് ധ​രി​ച്ചി​രു​ന്ന ഫെ​മി​ദ​യ്ക്കു സ​മ​നി​ല ന​ഷ്ട​പ്പെ​ട്ട് വീ​ഴാ​ൻ തു​ട​ങ്ങി. ഈ ​സ​മ​യം ഫെ​മി​ദ​യു​ടെ കൈ​യി​ൽ​നി​ന്നു കു​ഞ്ഞ് നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ൽ ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റ കു​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​മ​ര​ണ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി​യെ​ന്നും മ​ഹാ​ത്മ ഫു​ലെ എ​എ​സ്ഐ അ​റി​യി​ച്ചു.

×