ജനുവരി 21-ന് ഞായറാഴ്ച മാട്ടുംഗ മൈസൂർ ഹാളിൽ സ്വീകരണം നൽകുന്നു

മനോജ്‌ നായര്‍
Friday, January 12, 2018

മുംബൈ:  മുംബൈയില്‍ നിന്ന് ലോക കേരള സഭയില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്  ജനുവരി 21-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മാട്ടുംഗ മൈസൂർ ഹാളിൽ വെച്ച് സ്വീകരണം നൽകുന്നു.   ജനു: 12, 13 എന്നീ തീയതികളിൽ തിരുവനന്തപുരം നിയമസഭാ ഹാളിൽ വെച്ചു് നടക്കുന്ന പ്രഥമ ലോക കേരള സഭയിൽ പങ്കെടുത്തവർ അവരുടെ അനുഭവം പങ്കുവെക്കുന്നതായിരിക്കും.

പ്രവാസി കൂട്ടായ്മകൾക്ക് ഒരു പുതിയ ദിശാബോധം ഉണ്ടാവാൻ പുതിയ സംവിധാനം സഹായിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ലോക കേരളസഭ അംഗങ്ങളുമായി നേരിട്ട് സംവദിക്കാനും, ഓരോരോ മേഖലയിൽ അവർക്ക് മുംബൈ മലയാളികൾക്ക് വേണ്ടി എന്ത് ചെയ്യാനാവും എന്നത് സമാജം ഭാരവാഹികളുമായും മറ്റു പൊതുപ്രവർത്തകരുമായും ആശയ വിനിമയം നടത്താനും സാധിക്കുമെന്ന് കരുതുന്നു.

മുഴുവൻ സമാജം ഭാരവാഹികളും മറ്റു സാമൂഹ്യ പ്രവർത്തകരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

×