മഹാരാഷ്ട്ര എസ് എസ് ബോര്‍ഡ് പരീക്ഷയില്‍ വസായ് ബികെഎസ് ഇംഗ്ലീഷ് ഹൈസ്കൂളിന് നൂറുമേനി വിജയം

മനോജ്‌ നായര്‍
Friday, June 8, 2018

മുംബൈ:  മഹാരാഷ്ട്ര എസ് എസ് ബോര്‍ഡ് പരീക്ഷയില്‍ ബസീന്‍ കേരള സമാജം (BKS) ഇംഗ്ലീഷ് ഹൈസ്കൂളിന് നൂറുമേനി വിജയം. സ്കൂള്‍ പരീക്ഷയെഴുതിയ എണ്‍പത് വിദ്യാര്തികളും ഉന്നത വിജയമാണ് കരസ്ഥമാക്കിയത്.

6 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. 92.20 % മാണ് ഉയര്‍ന്ന സ്കോര്‍.

യാഷ് പാണ്ടൂരന്‍, ഹരിരാമിണി ഹരീഷ്, ആദിത്യ മുരളീധരന്‍ (ഇരുവരും രണ്ടാം സ്ഥാനം പങ്കിട്ടു), പ്രകാശ് കൃഷ്ണന്‍, നിരളി ജഗ്ദീഷ്, പ്രകൃതി വസന്ത് എന്നിവരാണ് ആദ്യ ആറു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

 

 

×