Advertisment

യുവമോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചു. ഇരുപതുകാരനായ വിദ്യാര്‍ഥിയെ പോലീസ് പിന്തുടര്‍ന്ന്‍ പിടികൂടി

New Update

മുംബൈ:  യുവ മോഡല്‍ മാനസി ദീക്ഷിത് (20)നെ കൊലപ്പെടുത്തിയ ഇരുപതുകാരനായ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റു ചെയ്തു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട മുസമില്‍ സെയ്ദിനെ കാണാന്‍ തിങ്കളാഴ്ച അന്ധേരിയിലെ ഫ്‌ളാറ്റിലെത്തിയതായിരുന്നു മാനസി.

Advertisment

publive-image

സംസാരത്തിനിടെ ഇരുവരും തമ്മിലുണ്ടായ കലഹത്തിനൊടുവില്‍ സെയ്ദ് മാനസിയുടെ തലയില്‍ ചുറ്റിക കൊണ്ടടിച്ചു. അതിനു ശേഷം കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കി. മൃതശരീരം സ്യൂട്ട്‌കേസിനുള്ളിലാക്കി ടാക്‌സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്‌പേസില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഓട്ടോറിക്ഷയില്‍ കയറി പോയി.

വിമാനത്താവളത്തിലേക്കെന്ന്‌ പറഞ്ഞാണ് സെയ്ദി ടാക്‌സി ഓണ്‍ലൈനായി ബുക്ക് ചെയ്തത്. എന്നാല്‍ സെയ്ദിയുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി  മാനസിയുടെ മൃതശരീരം കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങളിലൂടെ  സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുര്‍ന്ന പോലീസ് അയാളെ പിടികൂടുകയായിരുന്നു. സെയ്ദ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

രാജസ്ഥാനില്‍ നിന്നാണ് മോഡലിങ്ങിനായി മാനസി മുംബൈയിലെത്തിയത്.

Advertisment