റസ്റ്റൊറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ പോക്കറ്റിനുള്ളില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. വീഡിയോ

Wednesday, June 6, 2018

മുംബൈ:  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിനുള്ളില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. മുംബൈയിലെ ഭൂപണ്ട ഏരിയയിലുള്ള റസ്റ്റൊറന്റിലാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.  ഇയാള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റില്‍ നിന്ന് പുക ഉയരുന്നതിന്റെയും അത് കണ്ട് ആളുകള്‍ പരിഭ്രാന്തരായി ഓടാന്‍ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്.   ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

×