follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 20 പേര്‍ മരിച്ചു; 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു; 700 പേര്‍ ആശുപത്രിയില്‍ ; അന്വേഷണം പ്രഖ്യാപിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയില്‍ കീടനാശിനി ശ്വസിച്ച് ഇതുവരെ 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യവാത്മലിലെ വിദര്‍ഭയിലാണ് സംഭവം. 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. കീടനാശിനി പ്രയോഗത്തെ തുടര്‍ന്നു 700 കര്‍ഷകരാണ് ചികിത്സയിലുള്ളത്....

മുംബൈയില്‍ ഗോഡ്ബൌണ്ടര്‍ റോഡില്‍ ഇന്ന് വൈകിട്ട് ഓടിക്കൊണ്ടിരുന്ന ഓഡി കാറിനു തീ പിടിച്ചപ്പോള്‍

മുംബൈ : മുംബൈയിലെ താനെ വെസ്റ്റില്‍ ഗോഡ്ബൌണ്ടര്‍ റോഡില്‍ ഇന്ന് വൈകിട്ട് ഓടിക്കൊണ്ടിരുന്ന ഓഡി കാറിനു തീ പിടിച്ചപ്പോള്‍. സംഭവ സ്ഥലത്തിനു സമീപം തന്നെ ഫയര്‍ എഞ്ചിന്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് തീയണയ്ക്കാന്‍ കഴിഞ്ഞു . ആളപായം...

മുംബൈയില്‍ റെയില്‍പാളത്തില്‍ കണ്ടത് ഐസിഎഐ പ്രസിഡന്റിന്റെ മകളുടെ മൃതദേഹം ;പല്ലവി ലോക്കല്‍ ട്രെയിനില്‍ കയറിയ ദൃശ്യങ്ങള്‍ പുറത്ത്‌

മുംബൈ : മുംബൈയില്‍ റെയില്‍പാളത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐസിഎഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ മകളുടേതെന്ന് പൊലീസ്. നിലേഷിന്റെ ഇളയ മകള്‍ ഇരുപതുകാരിയായ...

ഫാ. എബ്രഹാം മണലേലിന്‌ ജര്‍മനിയില്‍ ഊഷ്‌മളമായ യാത്രയയപ്പ്‌

മുംബൈ: മലങ്കര കത്തോലിക്കാ സഭയുടെ സുല്‍ത്താന്‍ ബത്തേരി രൂപതയ്‌ക്കു വേണ്ടി ജര്‍മനിയിലെ മ്യുന്‍സ്റ്റര്‍ രൂപതയിലെ ഇബന്‍ബ്യൂറന്‍ ഹോളി ക്രോസ്സ്‌ ഇടവകയില്‍ കഴിഞ്ഞ 13 വര്‍ഷമായി സേവനം ചെയ്‌തുവന്ന എബ്രഹാം മണലേല്‍ അച്ചന്‌ ഇടവക ജനവും...

പൂനെയിലെ വീട്ടില്‍ മലയാളി വീട്ടമ്മ ദാരുണമായി കൊല്ലപെട്ടു

മുംബൈ : പൂനെയിലെ വീട്ടില്‍ മലയാളി വീട്ടമ്മ കൊല്ലപെട്ട നിലയില്‍ . ചങ്ങനാശ്ശേരി സ്വദേശിനിയായ രാധാ മാധവന്‍ നായര്‍ - 62 ആണ് കൊല്ലപെട്ടത്‌ . വിശ്രാന്ത്വാഡിയില്‍ ഇവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം . വീട്ടില്‍ ഉണ്ടായിരുന്ന...

നിങ്ങള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട. ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട സാഹചര്യം ഇതുവരെ സംജാതമായിട്ടില്ല ; ബിജെപിയോട് ഉദ്ധവ് താക്കറെ

മുംബൈ : തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് ബിജെപിയോട് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. പാര്‍ട്ടി നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ. ‘നിങ്ങള്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട....

പാകിസ്താനും തീവ്രവാദികളുമൊന്നും വേണ്ട, ഇന്ത്യക്കാരെ കൊല്ലാന്‍ ഇന്ത്യന്‍ റെയില്‍വേ തന്നെ ധാരാളമാണെന്ന്‍ രാജ് താക്കറെ

മുംബൈ: ഇന്ത്യക്കാരെ കൊല്ലാന്‍ പാകിസ്താനെപ്പോലെയോ, തീവ്രവാദികളേപ്പോലെയോ ഉള്ള ശത്രുക്കളുടെ ആവശ്യമില്ലെന്നും ഇന്ത്യന്‍ റെയില്‍വേ തന്നെ ധാരാളമാണെന്നും എംഎന്‍എസ് തലവന്‍ രാജ് താക്കറെ. അപകടത്തിന് കാരണമായി റെയില്‍വെ പഴിക്കുന്നത്...

മുംബൈ ദുരന്തം: അടിയന്തര നടപടികളുമായി റെയിൽവേ മന്ത്രി. രാജ്യത്തെ എല്ലാ സബർബൻ സ്റ്റേഷനുകളും സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുത്താന്‍ നിര്‍ദ്ദേശം

മുംബൈ: മുംബൈ എൽഫിൻസ്റ്റൺ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാര്‍ മരിച്ച സംഭവമുണ്ടായതിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികളുമായി റെയിൽവേ മന്ത്രി പിയുഷ് ഗോയല്‍. അടിയന്തരമായി നടപ്പാക്കേണ്ട നടപടികൾ ഉൾപ്പെടുത്തി...

നാരായണ്‍ റാണെ മന്ത്രിയായേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകുമെന്നു റിപ്പോര്‍ട്ടുകള്‍

മുംബൈ: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിന് മുന്നോടിയായിട്ടാണ് റാണെയുടെ...

മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷന്‍ അപകടത്തില്‍ മരിച്ച 22 പേരില്‍ 5 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് 14 പുരുഷന്മാരും 8 സ്ത്രീകളും. പരിക്കേറ്റ് ചികിത്സയിലുള്ളത് 39 പേര്‍

മുംബൈ: മുംബൈയില്‍ എല്‍ഫിങ്‌സ്റ്റോണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 14 പുരുഷന്മാരും 8 സ്ത്രീകളും ഉള്‍പ്പെടെ ആകെ...

മുംബൈ ദുരന്തം: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം

മുംബൈ : മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. റെയില്‍വേ...

വിദ്യ ബാലന്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറി അപകടം. നടിക്ക് പരിക്കുകളില്ലെന്നു റിപ്പോര്‍ട്ടുകള്‍

മുംബൈ: ബാദ്രയില്‍ നടി വിദ്യ ബാലന്‍റെ കാര്‍ അപകടത്തില്‍പെട്ടു. വിദ്യയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാര്‍ തകര്‍ന്ന നിലയിലാണ്....

മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 22 മരണം ; നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 22 മരണം. എല്‍ഫിങ്‌സ്റ്റോണ്‍ റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തിലാണ് ദുരന്തമുണ്ടായത്. 50ലധികം പേര്‍ക്ക് പരിക്കേറ്റു. 20 പേരുടെ നില ഗുരുതരമാണ്.രാവിലെ 10.30ഓടെയായിരുന്നു...

ദാവൂദ് ഇബ്രാഹിമുമായി നാലുതവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് സഹോദരന്‍

മും​ബൈ: അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മു​മാ​യി നാ​ലു ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സ​ഹോ​ദ​ര​ൻ ഇ​ഖ്ബാ​ൽ ക​സ്ക​ർ. താ​നെ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ്...

ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ ഒരുങ്ങുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി; ഇന്ത്യയിലേ്ക്കു വരാന്‍ ദാവൂദിനാണ് ആഗ്രഹമെന്ന് രാജ് താക്കറെ

മുംബൈ : കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ ഒരുങ്ങുകയാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ദാവൂദ് ഇബ്രാഹിം ചര്‍ച്ച നടത്തിയതായും...

മുംബൈയില്‍ മഴ മൂലം തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു; റെയില്‍ പാളത്തില്‍ നിറഞ്ഞ വെള്ളം തട്ടിത്തെറിപ്പിച്ച് ട്രെയിനുകള്‍; വീഡിയോ

മുംബൈ: മുംബൈയില്‍ കനത്ത മഴ മൂലം തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. വെള്ളം നിറഞ്ഞുകിടക്കുന്ന റെയില്‍ പാളത്തിലൂടെയാണ് ട്രെയിനുകള്‍ കടന്നുപോകുന്നത്. വടക്കന്‍ മുംബൈയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആരംഭിച്ച...

മുംബൈയില്‍ കനത്ത മഴ. വസായ് വെള്ളത്തിനടിയിലേക്ക് ! ചുഴലിക്കാറ്റിന് സാധ്യതയെന്ന്‍ മുന്നറിയിപ്പ്; ജനജീവിതം സ്തംഭിച്ചു !

മുംബൈ: കനത്ത മഴയില്‍ വടക്കന്‍ മുംബൈ വെള്ളത്തിനടിയിലേക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്. ഇതിനിടെ ചുഴലിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പും പുറത്തുവന്നിരിക്കുകയാണ്. വടക്കന്‍...

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു; ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ മുംബൈയില്‍ കസ്റ്റഡിയില്‍

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍ മുംബൈയില്‍ പൊലീസ് കസ്റ്റഡിയില്‍.ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് കസ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിസിനസുകാരന്‍ നല്‍കിയ പരാതിയിലാണു...

ബസീൻ കേരള സമാജം ആദ്യകാല അംഗവും കലാകാരനുമായ ബസന്ത് മാസ്റ്റർ (കോരോത്ത് ഗോപാലൻ - 78) നിര്യാതനായി

മുംബൈ: ബസീൻ കേരള സമാജം ആദ്യകാല അംഗവും മുംബൈയിലെ ആദ്യകാല നാടകപ്രവർത്തകൻ, സംഗീത സംവിധായകൻ, ഗായകൻ, സംഗീത അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശ്സ്തനായ ബസന്ത് മാസ്റ്റർ എന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിലെ കേച്ചേരി കോരോത്ത് ഗോപാലൻ (78) നിര്യാതനായി....

മുംബൈയില്‍ എമര്‍ജന്‍സി സേവനത്തിന് പുറപ്പെട്ട ആംബുലന്‍സ് കാറിലും ട്രക്കിലും കൂട്ടിയിടിച്ച് അപകടം

മുംബൈ : മുംബൈയില്‍ എമര്‍ജന്‍സി സേവനത്തിന് പുറപ്പെട്ട ആംബുലന്‍സ് കാറിലും ട്രക്കിലും കൂട്ടിയിടിച്ച് അപകടം . തംമഗര്‍നഗറിലെ വിക്രേലി ഹൈവേയിലാണ് അപകടം നടന്നത്. ആംബുലന്‍സ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു....

മുംബൈ സ്ഫോടനക്കേസ്: ഫിറോസ് ഖാനും താഹിര്‍ മെര്‍ച്ചന്റിനും വധശിക്ഷ; അബു സലേമിനും കരീമുള്ള ഖാനും ജീവപര്യന്തം

മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ മുഖ്യപ്രതികളായ ഫിറോസ് ഖാനും താഹിര്‍ മെര്‍ച്ചന്റിനും വധശിക്ഷ. അധോലോക നായകൻ അബു സലേമിനും കൂട്ടുപ്രതി കരീമുള്ള ഖാനും ജീവപര്യന്തം വിധിച്ച കോടതി മറ്റൊരു പ്രതിയായ റിയാസ് സിദ്ധീഖിക്ക് 10 വർഷത്തെ...

മുംബൈയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടത്തിന് തീപിടിച്ചു; ആറ് പേര്‍ മരിച്ചു

മുംബൈ : മുംബൈയിലെ ജുഹുവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. അഞ്ചു തൊഴിലാളികളും ഒരു കുട്ടിയുമാണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. പാചകവാതക സിലിണ്ടര്‍...

മുംബൈയില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി

മുംബൈ: മുംബൈയിലെ ഭണ്ഡി ബസാറില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. മരിച്ചവരില്‍ 24 പുരുഷന്മാരും ഒമ്പത് സ്ത്രീകളുമുണ്ട്. 15 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്....

മുംബൈയില്‍ മഴയ്ക്ക് ശമനമായതോടെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി ;ഗതാഗതം പൂര്‍വസ്ഥിതിയിലായി ; ട്രെയിനുകള്‍ ഓടിത്തുടങ്ങി

മുംബൈ : മുംബൈയില്‍ മഴയ്ക്ക് ശമനമായതോടെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. വെള്ളം താഴ്ന്നതോടെ ഗതാഗതം പൂര്‍വസ്ഥിതിയിലായി. ട്രെയിനുകളും ഓടിത്തുടങ്ങി. ചൊവ്വാഴ്ച്ചയെ അപേക്ഷിച്ച് ചെറിയതോതിലുള്ള മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്....

കനത്ത മഴയില്‍ മുംബൈയില്‍ അഞ്ച് മരണം; അതീവജാഗ്രതാ നിര്‍ദേശം ; അടിയന്തര ഘട്ടങ്ങളിലല്ലാതെ വീടിന് പുറത്തിറങ്ങരുത്

മുംബൈ : നാല് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സര്‍ക്കാരും നഗരസഭാധികൃതരും മുംബൈയില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തിര ഘട്ടങ്ങളിലല്ലാതെ ജനങ്ങള്‍...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+