follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ന്യൂയോര്‍ക്ക് ടൈംസ് പഠിപ്പിക്കേണ്ട ; ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തിന് എതിരെ ആഞ്ഞടിച്ച് സിബിഐ

ന്യൂസ് ബ്യൂറോ മുംബൈ » Posted : 16/06/2017

മുംബൈ : എന്‍ഡിടിവിയില്‍ സിബിഐ നടത്തിയ പരിശോധനകളെ മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള മോദിസര്‍ക്കാരിന്റെ കടന്നുകയറ്റമെന്ന് ആരോപിച്ച ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തിന് എതിരെ ആഞ്ഞടിച്ച് സിബിഐ. ഒരുവശം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണ് ഇതെന്നും പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ന്യൂയോര്‍ക്ക് ടൈംസ് പഠിപ്പിക്കേണ്ടെന്നും സിബിഐ വക്താവ് പ്രതികരിച്ചു.

ജൂണ്‍ ഏഴിനായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് ഇങ്ങനെയൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. പിന്നാലെ ലഭിച്ച സിബിഐയുടെ പ്രതികരണവും ന്യൂയോര്‍ക്ക് ടൈംസ് തന്നെയാണ് പ്രസിദ്ധീകരിച്ചത്.



സിബിഐയുടെ പ്രതികരണം

“2011 മുതല്‍ കമ്പനിക്ക് എതിരെ നടത്തിവരുന്ന വിവിധ അന്വേഷണങ്ങളെ കുറിച്ചുള്ള ചരിത്രം ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. ഒരുവശം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണിത്‌. പത്രസ്വാന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ടൈംസ് പാഠിപ്പിക്കേണ്ട ആവശ്യമില്ല. ഞങ്ങളുടെ സ്ഥാപനങ്ങളും സമ്പ്രദായങ്ങളും സാംസ്‌കാരികമായ പൈതൃകത്താലും ജനാധിപത്യ ധര്‍മ്മചിന്തയാലും സമ്പന്നമാണ്. പത്താന്‍കോട്ട് വ്യോമതാവള ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തേക്ക് എന്‍ഡിടിവി ഹിന്ദി നിര്‍ത്തിവെയ്ക്കാന്‍ നടപടിയെടുത്തത് വ്യക്തമായ അന്വേഷണത്തിന് ശേഷമായിരുന്നു.”





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+