follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു; ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ മുംബൈയില്‍ കസ്റ്റഡിയില്‍

ന്യൂസ് ബ്യൂറോ മുംബൈ » Posted : 19/09/2017

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍ മുംബൈയില്‍ പൊലീസ് കസ്റ്റഡിയില്‍.ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് കസ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിസിനസുകാരന്‍ നല്‍കിയ പരാതിയിലാണു നടപടി.



മുംബൈയിലെ ഭൂമി ഇടപാടുകളില്‍ അധോലോകത്തിന്റെ പണം ഒഴുകുന്നതിന്റെ മുഖ്യ ഉദാഹരണമായി പൊലീസ് ഉയര്‍ത്തിക്കാണിച്ചിരുന്ന സാറാ സഹാറ വാണിജ്യ സമുച്ചയ കേസില്‍ പ്രതിയായിരുന്നു ഇക്ബാല്‍ കസ്‌കര്‍. എന്നാല്‍ ആരോപണം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി 2007ല്‍ കോടതി വിട്ടയച്ചു.

ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.കസ്‌കറിനെ താനെ ആന്റി എക്‌സ്റ്റോര്‍ഷന്‍ സെല്‍ ചോദ്യംചെയ്തുവരികയാണ്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+