follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

മുംബൈയില്‍ കനത്ത മഴ. വസായ് വെള്ളത്തിനടിയിലേക്ക് ! ചുഴലിക്കാറ്റിന് സാധ്യതയെന്ന്‍ മുന്നറിയിപ്പ്; ജനജീവിതം സ്തംഭിച്ചു !

മനോജ്‌ കുമാര്‍ നായര്‍ » Posted : 20/09/2017

മുംബൈ: കനത്ത മഴയില്‍ വടക്കന്‍ മുംബൈ വെള്ളത്തിനടിയിലേക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്. ഇതിനിടെ ചുഴലിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പും പുറത്തുവന്നിരിക്കുകയാണ്.

വടക്കന്‍ മുംബൈയില്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ജനജീവിതം സ്തംഭനാവസ്ഥയിലാണ്. സ്കൂളുകള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫീസുകള്‍ മിക്കവയും ഇന്ന് അവധിയിലാണ്.



വെള്ളക്കെട്ടുകളാല്‍ നിറഞ്ഞു റോഡുകള്‍ മിക്കവയും ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. റെയില്‍വേ സ്റ്റേഷനിലേക്ക് ആളുകള്‍ ഏറ്റവുമധികം എത്തുന്ന റോഡുകളിലൊന്നായ അമ്പാടി റോഡ്‌, വസായ് ഈസ്റ്റിലെ എവര്‍ഷൈന്‍ സിറ്റി, വസായി വെസ്റ്റിലെ സണ്‍ സിറ്റി, നല്ലസോപ്പാറ, വീരാന്‍ പ്രദേശങ്ങളൊക്കെ വെള്ളത്തിനിടയിലായി.

വസായിലാണ് വെള്ളപ്പൊക്കം ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലൊക്കെ വെള്ളം കയറിയ അവസ്ഥയിലാണ്.



കോരിച്ചൊരിയുന്ന മഴയ്ക്ക് അല്പമെങ്കിലും ശക്തി കുറഞ്ഞത് ഇന്ന് രാവിലെയോടെയാണ്. എന്നിട്ടും അന്തരീക്ഷം മേഘാവൃതമാണ്. ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മുംബൈ, ഭിവണ്ടി താനെ, വസായ് എന്നിവിടങ്ങളിലാണ് മഴ തുടരുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+