Advertisment

കേന്ദ്രമന്ത്രി അനന്തകുമാര്‍ അന്തരിച്ച ഒഴിവില്‍ ബാംഗ്ലൂര്‍ സൗത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല

New Update

ബാംഗ്ലൂര്‍:  കേന്ദ്രമന്ത്രി അനന്തകുമാര്‍ അന്തരിച്ചത് മൂലം ഒഴിവുവന്ന ബാംഗ്ലൂര്‍ സൌത്ത് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. പൊതു തെരഞ്ഞെടുപ്പിന് 6 മാസം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ ഇനി ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നിലപാട്.

Advertisment

publive-image

അതേസമയം, ബെല്ലാരി ഉള്‍പ്പെടെയുള്ള 3 ലോക്സഭാ മണ്ഡലങ്ങള്‍ ഒന്നിച്ച് ഒഴിവ് വന്നപ്പോള്‍ ഈ മണ്ഡലങ്ങളില്‍ കഴിഞ്ഞയാഴ്ച ഉപതെരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നു. ഈ മണ്ഡലങ്ങളിലെ എം പിമാര്‍ കര്‍ണ്ണാടക നിയമസഭയിലേക്ക് മത്സരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

3 മണ്ഡലങ്ങളില്‍ ഒന്നിച്ച് എം പിമാരില്ലാതെ വരുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേസമയം, ഈ ആനുകൂല്യം ബാംഗ്ലൂര്‍ സൌത്തിന്റെ കാര്യത്തില്‍ ഉണ്ടാകില്ലെന്നാണ് സൂചന.

2014 തെരഞ്ഞെടുപ്പില്‍ ആധാറിന്റെ ഉപജ്ഞാതാവ് നന്ദന്‍ നിലേക്കനിയെ 2 ലക്ഷത്തോളം വോട്ടിന് തോല്‍പ്പിച്ചാണ് അനന്തകുമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Advertisment