Advertisment

14- മത് ഗർഷോം പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ മാർച്ച് 31 വരെ സമർപ്പിക്കാം; പുരസ്‌കാരദാനം നോർവേയിൽ

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബാംഗ്ലൂർ:  ഈ വർഷത്തെ ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ മാർച്ച് 31 വരെ ഓൺലൈനായി സമർപ്പിക്കാം. 2019 ആഗസ്ത് 24 നു നോർവേയിലെ ഓസ്ലോയിൽ 14- മത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

Advertisment

ഓസ്ലോ സ്കാൻഡിക് സോളി ഹോട്ടലിൽ വൈകുന്നേരം അഞ്ചിനാണു ചടങ്ങു. നോർവീജിയൻ മലയാളി അസോസിയേഷൻ (നന്മ)യാണ് 2019 ലെ ഗർഷോം പുരസ്കാരദാനച്ചടങ്ങിനു ആതിഥ്യമരുളുന്നത്.

publive-image

കേരളത്തിന് പുറത്തു സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടി മലയാളിയുടെ യെശസ്‌ ഉയർത്തിയ മലയാളികളെയും സംഘടനകളെയും ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.

സാമൂഹ്യ സേവനം, ബിസിനസ് രംഗങ്ങളിൽ മികവ് പുലർത്തുന്ന പ്രവാസി മലയാളികളെയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പ്രവാസികളായ കുട്ടികളെയും ഗർഷോം പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാം. സാമൂഹ്യ സാംസ്‌കാരിക രംഗത്തു സ്തുത്യർക്കമായ സേവനം നടത്തുന്ന മലയാളി സംഘടനകളെയും മാതൃക സംരംഭങ്ങളെയും ഗർഷോം പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.

നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും http://www.garshomonline.com/online-nomination-garshom/ സന്ദർശിക്കുക.

Advertisment