Advertisment

ദിനേശ് ഗുണ്ടറാവു ഒരു മുസ്ലീം സ്ത്രീയുടെ പിന്നാലെ നടക്കുന്നവന്‍ - വികസനം എന്തുണ്ട് എന്ന കര്‍ണ്ണാടക പി സി സി പ്രസിഡന്റിന്റെ ചോദ്യത്തിന് കേന്ദ്രസഹമന്ത്രി അനന്ത്കുമാര്‍ നല്‍കിയ മറുപടി വിവാദത്തില്‍ ! വീട്ടിലിരിക്കുന്നവരെയും വെറുതെ വിടുന്നില്ലെന്ന് കോണ്‍ഗ്രസ് !

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  കര്‍ണ്ണാടക പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്റെ ഭാര്യ തബു റാവുവിനെ അധിക്ഷേപിച്ച് സംസാരിച്ച കേന്ദ്രസഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ ട്വിറ്റര്‍ സന്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം.  ദിനേശ് ഗുണ്ടറാവു ട്വിറ്ററിലൂടെ ഉന്നയിച്ച തികച്ചും രാഷ്ട്രീയമായ ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹത്തെയും ഭാര്യയെയും വര്‍ഗീയത പറഞ്ഞ് അധിക്ഷേപിക്കുന്ന പരാമര്‍ശം അനന്ത്കുമാര്‍ നടത്തിയിരിക്കുന്നത്.

Advertisment

publive-image

ജൂണിയര്‍ മിനിസ്റ്ററും എം പിയും എന്ന നിലയില്‍ അനന്ത്കുമാര്‍ കര്‍ണ്ണാടകയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്നായിരുന്നു ട്വിറ്ററിലൂടെ കേന്ദ്രസഹമന്ത്രിയോട് ഗുണ്ടറാവുവിന്റെ ചോദ്യം. "ഗുണ്ടറാവുവിനെപ്പറ്റി എനിക്കറിയാവുന്ന കാര്യം ഇയാളൊരു മുസ്ലീം വനിതയുടെ പിന്നാലെ നടന്ന ഒരാള്‍" എന്നായിരുന്നു ഇതിന് അനന്ത്കുമാറിന്റെ മറുപടി.

publive-image

ബ്രാഹ്മണ സമുദാംഗമായ ദിനേശ് ഗുണ്ടറാവു വിവാഹം ചെയ്തിരിക്കുന്നത് മുസ്ലീം വനിതയായ തബു റാവുവിനെയാണ്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അനന്ത്കുമാറിന്റെ മറുപടി. അനന്ത്കുമാറും ബ്രാഹ്മണ സമുദാംഗമാണ്.

publive-image

എന്നാല്‍ കേന്ദ്രമന്ത്രിയുടെ പരമാര്‍ശം സ്ത്രീവിരുദ്ധവും മതേതരത്വത്തിന് ഭീഷണിയുമാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയരുന്നത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ എന്ത് ചെയ്തെന്ന ചോദ്യത്തിന് കുടുംബത്തെ കടന്നാക്രമിച്ച് മന്ത്രി നല്‍കിയ മറുപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

publive-image

ഒന്നും പറയാനില്ലാത്ത മന്ത്രി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി തലയൂരാനാണ് ശ്രമിച്ചതെന്നാണ് വിമര്‍ശനം. ലോകസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയുണ്ടായ പുതിയ വിവാദം കര്‍ണ്ണാടകയില്‍ ബി ജെ പിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. രാഷ്ട്രീയമായ ചോദ്യത്തിന് വീട്ടിലിരിക്കുന്നവരെ കൂട്ടി ചീത്ത വിളിക്കുന്ന സംസ്കാരം അവസാനിപ്പിക്കണമെന്നാണ് അനന്ത്കുമാറിനെതിരെ വിമര്‍ശനം.

publive-image

മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും ട്വിറ്റര്‍ മറുപടി വിവാദമായപ്പോള്‍ ഗുണ്ടറാവുവിന്റെ ഭാര്യ തബു ഇതില്‍ മറുപടി നല്‍കാതിരിക്കാന്‍ കേന്ദ്രമന്ത്രി അവരെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

Advertisment