കർണാടക ലോകായുക്തയെ പരാതിയുമായി എത്തിയ ആള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

Wednesday, March 7, 2018

ബംഗളുരു:  കർണാടക ലോകായുക്ത വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റു. ബെംഗളൂരിവിലെ ഓഫീസില്‍ വച്ചാണ് പരാതിയുമായി എത്തിയ ആള്‍ ജസ്റ്റിസിനെ മൂന്നുതവണ കുത്തിയത്‌. മല്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലോകായുക്ത അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വിശ്വനാഥ് ഷെട്ടിയെ കുത്തിയ തേജസ് ശർമ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ ആരാണെന്ന് അന്വേഷിച്ചു വരികയാണ്. ഷെട്ടി ഗുരുതരാവസ്ഥ തരണം ചെയ്തെന്ന് കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി അറിയിച്ചു.

×