Advertisment

മുഖ്യമന്ത്രി കുമാരസ്വാമിയെ ചൊടിപ്പിച്ച വായാടിത്തത്തിന് കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പാര്‍ട്ടിയുടെ കുറുവടി പ്രയോഗം ! കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ! എംഎല്‍എയ്ക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും നഷ്ടമായേക്കും ?

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തെ കലുഷിതമാക്കിയ കോണ്‍ഗ്രസ് എം എല്‍ എയുടെ വായാടിത്തത്തിന് പാര്‍ട്ടിയുടെ കുറുവടി പ്രയോഗം. കര്‍ണ്ണാടകയില്‍ ഇപ്പോഴും സിദ്ധരാമയ്യ തന്നെയാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ എസ് ടി സോമശേഖര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ചൊടിപ്പിച്ചത്.

Advertisment

publive-image

ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ എപ്പോള്‍ വേണമെങ്കിലും രാജിക്ക് തയാറാണെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. എം എല്‍ എമാരെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

publive-image

സംഭവം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും സഖ്യ സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് എന്ന നിലയില്‍ വാര്‍ത്തകള്‍ വരികയും ചെയ്തതോടെ പ്രശ്നത്തില്‍ എ ഐ സി സി ഇടപെടുകയായിരുന്നു.  കര്‍ണ്ണാടക ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉടന്‍ എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കെ പി സി സിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

publive-image

ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനു പിന്നാലെ എം എല്‍ എയ്ക്ക് പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നിലവില്‍ ബാംഗ്ലൂര്‍ വികസന അതോറിറ്റി ചെയര്‍മാന്‍ കൂടിയായ എസ് ടി സോമശേഖര്‍ക്ക് ചെയര്‍മാന്‍ പദവി നഷ്ടമാകാനാണ് സാധ്യത.

publive-image

കൂട്ടുകക്ഷിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ എം എല്‍ എമാരുടെയോ നേതാക്കളുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കെ സി വേണുഗോപാല്‍ അടുത്തിടെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

publive-image

മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ കടുത്ത അനുയായിയാണ് സോമശേഖര്‍. കുമാരസ്വാമി വെറും പാവ മുഖ്യമന്ത്രി ആണെന്നും സര്‍ക്കാരിനെ നയിക്കുന്നത് ഇപ്പോഴും കോണ്‍ഗ്രസ് ആണെന്നുമായിരുന്നു സോമശേഖര്‍ പറഞ്ഞുവച്ചത്. പക്ഷേ പറഞ്ഞത് വിനയായി മാറി.

Advertisment