ബംഗളൂരുവില്‍ കനത്ത മഴയ്ക്ക് പിന്നാലെ വീണ്ടും നുരഞ്ഞുപൊന്തി തടാകങ്ങള്‍. റോഡുകളിലേക്കും പത പരന്നു

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, September 25, 2018

ബംഗളുരു:  കനത്ത മഴയ്ക്ക് പിന്നാലെ ബംഗളൂരുവിലെ തടാകങ്ങൾ വീണ്ടും നുരഞ്ഞുപൊന്തി. ബെലന്തൂർ, വർത്തൂർ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും കെട്ടിടങ്ങളിലേക്കും പത പരന്നു.

മലിനീകരണം ക്രമാതീതയായി ഉയര്‍ന്ന ബെലന്ദൂര്‍ തടാകത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്തുക്കളാണ് പതയ്ക്ക് കാരണം. രണ്ടു ദശാബ്ദത്തിലേറെയായി രാസവസ്തുക്കളും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടി ബെംഗളൂരുവിലെ ഏറ്റവും മലിനീകരിക്കപ്പെട്ട ജലാശയമായി തീര്‍ന്നിരിക്കുകയാണ് ബെലന്ദൂര്‍ തടാകം.

ശക്തമായ മഴ പെയ്യുമ്പോള്‍ ബെലന്ദൂരുള്‍പ്പെടെ നഗരത്തിലെ മറ്റ് തടാകങ്ങളിലും ഈ പ്രതിഭാസം ഒരു സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിൽ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി.

×