Advertisment

പശ്ചിമഘട്ടസംരക്ഷണ റിപ്പോർട്ടിന്മേൽ കരട് വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഏരിയ വിസ്തൃതി കുറയ്‌ക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതിവകുപ്പ് സഹമന്ത്രി

New Update

ഡൽഹി: പശ്ചിമഘട്ടസംരക്ഷണ റിപ്പോർട്ടിന്മേൽ കരട് വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങൾ ഏരിയ വിസ്തൃതി കുറയ്‌ക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതിവകുപ്പ് സഹമന്ത്രി ബാബുൽ സുപ്രിയോ. ലോക്സഭയിൽ അടൂർ പ്രകാശ് എം. പി യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

അന്തിമ വിജ്ഞാപനത്തിന് ദേശീയ ഹരിത ട്രിബ്യുണൽ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ സർക്കാർ തീരുമാനമൊന്നും എടുത്തതായി മറുപടിയിൽ പറയുന്നില്ല - അദ്ദേഹം വ്യക്തമാക്കി.

Advertisment