Advertisment

ലാഡോ സരായ് - അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് 20 ന് തുടക്കമായി

New Update

ന്യൂഡൽഹി:  ലാഡോ സരായ് - അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഇന്നലെ മുതൽ തുടങ്ങി ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കമായുള്ള കരോൾ പ്രോഗ്രാം സെന്റ് പോൾ, സെന്റ് ചാവറ കുടുംബ യൂണിറ്റുകളിലും ഇന്നലെ നടന്നു.

Advertisment

ഇന്ന് ശനിയാഴ്ച വൈകുന്നേരം 5.30 ന് സെന്റ് തോമസ്, സെന്റ് ഫ്രാൻസിസ് അസ്സീസ്സി, സെന്റ് ജോസഫ്, സെന്റ് ആന്റണി, സെന്റ് മദർ തെരേസാ, സെന്റ് ജോൺ പോൾ 2, സെന്റ് സെബാസ്റ്റ്യൻ, സെന്റ് മറിയം ത്രേസ്യ എന്നീ കുടുംബ യൂണിറ്റുകളിലും

22 നു സെന്റ് എഫ്യുപ്രാസ്യ, ബ്ലെസ്സഡ് കുഞ്ഞച്ചൻ, സെന്റ് ജോർജ്, സെന്റ് മേരീസ്, സെന്റ് ജൂഡ്, സെന്റ് അൽഫോൻസാ എന്നീ കുടുംബ യൂണിറ്റുകളിലും നടക്കും.

ക്രിസ്മസ് തിരുക്കർമ്മങ്ങൾ ഡിസംബർ 24 ന് വൈകിട്ട് 8 മണിക്ക് അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വച്ച് നടക്കപെടും തിരുപ്പിറവി ശുശ്രൂഷ, ആഘോഷപൂർവ്വമായ വി. കുർബാന, കാരോൾ ഗാനം, കേക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും.

25 നു രാവിലെ 7 ന് ലാഡോ സരായ് ലിറ്റിൽ ഫ്ലവർ ചാപ്പലിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. 29 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് അന്ധേരിയ മോഡിൽ വച്ച് ഇടവകയിലെ കുടുംബ യൂണിറ്റുകൾ തമ്മിലുള്ള കാരോൾ ഗാന മത്സരം നടക്കുന്നതായിരിക്കും.

Advertisment