Advertisment

സി എൻ ഐ മലയാളം കോൺഗ്രിഗേഷൻ സുവർണ്ണ ജൂബിലി ആഘോഷം 17 ന് സമാപിക്കും

author-image
admin
Updated On
New Update

- റെജി നെല്ലിക്കുന്നത്ത് 

Advertisment

ഡൽഹി:  സി എൻ ഐ സഭ മലയാളം കോൺഗ്രിഗേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര് 17 നു സമാപിക്കും.

രാവിലെ 10 നു മന്ദിർ മാര്ഗ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ് ചാപ്പലിൽ വിശുദ്ധ കുർബാന കാർമികത്വം വഹിക്കുന്നത് CSI മോഡറേറ്റർ റവ . തോമസ് കെ ഉമ്മൻ, ഡൽഹി സിനി രൂപത ബിഷപ്പ് DR വാരിസ് കെ മസി , ഈസ്റ്റ് കേരളാ മുൻ ബിഷപ്പ് DR കെ ജി ഡാനിയേൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

publive-image

വൈകിട്ട് 3 നു മന്ദിർ മാർഗ് സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി മുഖ്യാഥിതി ആയിരിക്കും.

കേന്ദ്രമന്ത്രി വി മുരളീധരൻ , ആന്റോ ആന്റണി MP , കേരളാ സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രധിനിധി DR . എ സമ്പത്ത് , ന്യൂനപക്ഷ കമ്മീഷൻ ദേശിയ വൈസ് ചെയര്മാന് ജോർജ് കുരിയൻ എന്നിവർ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : 9810932162.

Advertisment