Advertisment

കോവിഡ് ബാധ: ഫരീദാബാദ് രൂപത ദേവാലയങ്ങളിൽ പൊതു തിരുകർമ്മങ്ങൾ നിർത്തിവെക്കാൻ തീരുമാനം

New Update

ഡൽഹി:  പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ നിർദ്ദേശങ്ങളെയും ഡൽഹി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നൽകിയ നിർദ്ദേശങ്ങളെയും പരാമർശിച്ചുകൊണ്ട് ജനസമ്പർക്കം കുറക്കുന്നതിലൂടെ കോവിഡ് ബാധയെ ചെറുക്കാൻ ദേവാലയങ്ങളിലെ പൊതുപരിപാടികൾ മാർച്ച്‌ 31 വരെ നിർത്തിവെക്കാൻ ആച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർദ്ദേശം നൽകി.

വൈദികരോട് എല്ലാ ദിവസവും ദിവ്യബലി അർപ്പിക്കുവാനും അവ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വീട്ടിലായിരിക്കുന്ന വിശ്വാസികളിലേക്ക് എത്തിക്കുവാനും, അല്ലെങ്കിൽ വിശ്വാസികളെ സാമൂഹ്യ മാധ്യമങ്ങൾ, അല്ലെങ്കിൽ ടി വി ചാനലുകൾ വഴി വിശുദ്ധകുർബ്ബാന കാണുവാൻ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം നിർദ്ദേശിച്ചു.

Advertisment