Advertisment

പ്ര​വാ​സി​ക​ൾക്ക് ഐ​സൊലേഷ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​നാ​യി തൊ​മ്മ​ൻ​കു​ത്തി​ലെ സെ​മി​നാ​രി സ​ർ​ക്കാ​രി​നു ന​ൽ​കി​ ഫ​രീ​ദാ​ബാ​ദ് സീ​റോ മ​ല​ബാ​ർ രൂ​പ​ത രം​ഗ​ത്ത്

New Update

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ് കേ​ര​ള​ത്തി​ൽ ഊർ​ജി​ത​മാ​യ​തോ​ടെ അ​വ​ർ​ക്കു താ​മ​സ​ സൗ​ക​ര്യം ഒ​രു​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ ഫ​രീ​ദാ​ബാ​ദ് സീ​റോ മ​ല​ബാ​ർ രൂ​പ​ത രം​ഗ​ത്ത്. തൊ​ടു​പു​ഴ​ക്ക​ടു​ത്തു​ള്ള തൊ​മ്മ​ൻ​കു​ത്തി​ലെ രൂ​പ​ത​യു​ടെ സെ​മി​നാ​രി​യാ​ണ് ഐ​സൊലേഷ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​നാ​യി സ​ർ​ക്കാ​രി​നു ന​ൽ​കി​യ​ത്.

Advertisment

publive-image

നാ​ല്പ​തോ​ളം പേ​ർ​ക്ക് ഇ​വി​ടെ താ​മ​സി​ക്കാ​നാ​കും. ജി​ല്ലാ ക​ള​ക്ട​റും വി​ല്ലേ​ജ് അ​ധി​കൃ​ത​രും ഇ​തു സം​ബ​ന്ധി​ച്ചു രേ​ഖ​ക​ൾ റെ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ന​ങ്ങേ​ലി​മാ​ലി​ക്ക് കൈ​മാ​റി. ഇ​ടു​ക്കി ജി​ല്ലാ ദു​ര​ന്ത നി​ർ​മാ​ർ​ജ​ന അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നാ​ണ് ഇ​തി​നാ​യു​ള്ള അ​റി​യി​പ്പു ന​ൽ​കി​യ​ത്.

സ​മൂ​ഹ​ന​ന്മ​യ്ക്കാ​യു​ള്ള എ​ല്ലാ സം​ര​ഭ​ങ്ങ​ളു​മാ​യി ക​ത്തോ​ലി​ക്കാ സ​ഭ​യും ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യും സ​ഹ​ക​രി​ക്കു​മെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പ​റ​ഞ്ഞു.

ഫാ. ​ജേ​ക്ക​ബ് ന​ങ്ങേ​ലി​മാ​ലി​ൽ, ഫാ. ​അ​രു​ണ്‍ മ​ഠ​ത്തും​പ​ടി എ​ന്നി​വ​രാ​ണ് തൊ​മ്മ​ൻ​കു​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Advertisment