Advertisment

ഡൽഹി ഹരിനാഗർ സെന്റ് ചാവറ പള്ളി തിരുന്നാളിന് 15 ന് കൊടിയേറും

author-image
admin
Updated On
New Update

- റെജി നെല്ലിക്കുന്നത്ത് 

Advertisment

ഡൽഹി:   ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് എലിയാസ് പള്ളി തിരുന്നാളിന് വെള്ളിയാഴ്ച കൊടിയേറും . ഈ മാസം 24 ന് തിരുന്നാൾ സമാപിക്കും . ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പ്രഖ്യാപനത്തിന്റെ അഞ്ചാം വാർഷികവും തിരുന്നാളിനൊപ്പം ആഘോഷിക്കും.

വെള്ളിയാഴ്ച വൈകുന്നേരം 7 ന് കൊടിയേറ്റ് , ദിവ്യബലി, നൊവേന , ലദീഞ് മുഖ്യ കാർമികത്വം വഹിക്കുന്നത് റെവ . ഫാദർ. എബ്രഹാം ചെമ്പോട്ടിക്കൽ ( വികാരി , ഇൻഫന്റ് ജീസസ് ഫൊറോന ചർച്ച്, പാലം.)

publive-image

ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ വൈകുന്നേരം 7 ന് ദിവ്യബലി, നൊവേന, ലദീഞ് എന്നിവയുണ്ടാകും . 17 ന് രാവിലെ 7 ന് ദിവ്യബലി, നൊവേന, ലദീഞ് , 22 ന് മലങ്കര ആരാധനാക്രമത്തിലും ,23 ന് ലത്തീൻ ആരാധനാക്രമത്തിലുമായിരിക്കും ദിവ്യബലി.

പ്രധാന തിരുന്നാൾ ദിനമായ 24 ന് രാവിലെ 9 ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന, ലദീഞ് മുഖ്യ കാർമ്മികൻ ഫാദർ സണ്ണി വെട്ടിക്കുഴിച്ചാലിൽ( അഡ്മിനിസ്റ്റേറ്റർ, ക്രൈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് , ഗാസിയാബാദ്, പ്രദക്ഷിണം , സ്നേഹവിരുന്നോടു കൂടി സമാപിക്കും.

Advertisment