ഡൽഹിയിൽ മലയാള ചലച്ചിത്രോത്സവം നാളെ മുതൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, July 2, 2019

കേരള ചലച്ചിത്ര അക്കാദമിയും ഇന്ത്യ ഇന്റർനാഷണൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്ര മേള നാളെ ആരംഭിക്കും.  നാല് ദിവസം നീണ്ടു നിൽക്കുന്ന മേളക്ക് ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്റർ വേദിയാകും.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ശ്യാമ പ്രസാദിന്റെ ഒരു ഞായറാഴ്ച, വിപിൻ വിജയുടെ പ്രതിഭാസം തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ശരീഫ് സി. സംവിധാനം ചെയ്ത കാന്തൻ: ദി ലവര്‍ ഓഫ് കളർ, ഉണ്ണികൃഷ്ണൻ ആവളയുടെ ഉടലാഴം, ഗൗതം സൂര്യയും സുദീപ് ഇളമണും ചേർന്ന് സംവിധാനം ചെയ്ത സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ് എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.

ആറാം തീയതി വൈകീട്ട് ആറിന് നടക്കുന്ന സമാപന സെഷനിൽ സംവിധായകൻ ശ്യാമപ്രസാദ് മുഖ്യാതിഥിയാകും. ദിവസേന രണ്ടു പ്രദര്ശനങ്ങളാണ് നടക്കുക. പ്രവേശനം സൗജന്യമാണ്.

×