Advertisment

നഴ്സുമാരുടെ സെക്രട്ടറിയേറ്റ് മാർച്ചിന് പിന്തുണ അറിയിച്ച് മനോജ് തിവാരി എംപിയും സുബാഷ് ചോപ്രയും

New Update

publive-image

Advertisment

ഡൽഹി:  നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള മിനിമം വേതനം നടപ്പിലാക്കുവാൻ ഡൽഹി ഹൈക്കോടതി 2019 ജൂലൈ 24 ന് വിധി പുറപ്പെടുവിച്ചിട്ടും ഡൽഹി സർക്കാർ വിധി നടപ്പിലാക്കുവാൻ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ചു യു എൻ എ യുടെ നേതൃത്വത്തിൽ ഡിസംബർ പത്തിന് ഡൽഹി സെക്രെട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുവാൻ ഒരുങ്ങുന്ന ഡൽഹി നഴ്സുമാർക്ക് ബി ജെ പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി എംപിയും, ഡി പി സി സി പ്രസിഡന്റ് സുബാഷ് ചോപ്രയും എല്ലാവിധ പിന്തുണയും അറിയിച്ചു.

publive-image

കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആശുപത്രി ഉടമകൾ സമർപ്പിച്ച സ്റ്റേ അപേക്ഷ നിരസിച്ചിരുന്നു.

വനിതാ ശാക്തീകരണം ആണ് തങ്ങളുടെ പ്രധാന അജണ്ട എന്ന് അവകാശപ്പെടുന്ന കെജ്‌രിവാൾ സർക്കാർ ഭൂരിഭാഗം സ്ത്രീകൾ ജോലി ചെയ്യുന്ന നഴ്സിംഗ് മേഖലയിൽ കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ വിമുഖത കാട്ടുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണ് എന്ന് യു എൻ എ നേതാക്കൾ ആരോപിച്ചു.

publive-image

ആയിരക്കണക്കിന് നഴ്സുമാർ ഡിസംബർ പത്തിന് നടക്കുന്ന സെക്രെട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കും. ആശുപത്രികളിൽ അത്യാഹിത വിഭാഗം , തീവ്ര പരിചരണ വിഭാഗം എന്നിവയൊഴിച്ചു മറ്റു വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർ എല്ലാവരും മാർച്ചിൽ അണിനിരക്കും.

ഇത് മുൻകൂട്ടി എല്ലാ ആശുപത്രികളെയും ഡൽഹി ആരോഗ്യ മന്ത്രാലയത്തെയും കോടതി വിധി പകർപ്പോടു കൂടി രേഖാമൂലം അറിയിച്ചിട്ടുണ്ട് എന്ന് യൂ എൻ എ ജനറൽ സെക്രട്ടറി ജോൾഡിൻ ഫ്രാൻസിസ് അറിയിച്ചു.

Advertisment