Advertisment

പാലം ഇൻഫന്റ് ജീസസ് ഫൊറോനാ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ ഉണ്ണിമിശിഹായുടെ തിരുനാൾ

New Update

ഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ ഉണ്ണിമിശിഹായുടെ തിരുനാൾ. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് റവ ഫാ. കുര്യാക്കോസ് അളവേലിൽ മുഖ്യകാർമ്മികനായി കൊടിയേറ്റു കർമ്മം നിർവ്വഹിച്ച്, വിശുദ്ധ കുർബ്ബാനയും അർപ്പിച്ചു.

15 ശനിയാഴ്ച തിരുനാൾ കുർബ്ബാന മുഖ്യകാർമ്മികൻ റവ. ഫാ ആന്റു ആലുംമൂട്ടിൽ

തുടർന്ന് ലദീഞ്ഞ് ഇടവകദിന ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളും മറ്റ് ഭക്തസംഘനകളും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

16 ഞായറാഴ്ച തിരുനാൾ രാവിലെ 9നു ആഘോഷമായ ദിവ്യബലി, ലദീഞ്ഞ് - മുഖ്യകാർമ്മികൻ റവ.ഫാ. ഷിജു തെറ്റാലി. തുടർന്ന് തിരുനാൾ പ്രദക്ഷിണം ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

Advertisment